‘നിങ്ങളെ കാണാനും ഒപ്പം പ്രവർത്തിക്കാൻ സാധിച്ചതിനും നന്ദിയുണ്ട്’- ശ്രീനിവാസനെക്കുറിച്ച് അഹാന

മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. ലോക്ക് ഡൗണിന് ശേഷം നാൻസി റാണി എന്ന ചിത്രത്തിലാണ് നടി വേഷമിട്ടത്. ചിത്രത്തിൽ നിരവധി താരങ്ങൾ അഹാനയ്‌ക്കൊപ്പം വേഷമിട്ടിരുന്നു. ഇപ്പോഴിതാ, നടൻ ശ്രീനിവാസനൊപ്പമുള്ള നർമ്മ മുഹൂർത്തങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് അഹാന കൃഷ്ണ.
‘ശ്രീനി സർ, എനിക്ക് നിങ്ങളെ കാണാനും നിങ്ങളെ കുറിച്ച് അറിയാനും നിങ്ങളോടൊപ്പം പ്രവർത്തിക്കാനും സാധിച്ചതിൽ നന്ദിയുണ്ട്. നിങ്ങളോടൊപ്പം ചെലവഴിക്കാൻ ലഭിച്ച സമയം, നിങ്ങളുമായി സംസാരിക്കാൻ എനിക്ക് ലഭിച്ച ഡയലോഗുകൾ, തമാശകൾ, നിങ്ങളുടെ നർമ്മബോധവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഡയലോഗുകൾ എന്നിവ ഞാൻ അഭിമാനപൂർവ്വം വിലമതിക്കും.’- ശ്രീനിവാസനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അഹാന കൃഷ്ണ കുറിക്കുന്നു.
നായികാ പ്രാധാന്യമുള്ള ചിത്രമാണ് ‘നാൻസി റാണി’. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ലാല്‍, അജു വര്‍ഗീസ്, വിശാഖ് നായര്‍, നന്ദു പൊതുവാള്‍, ലെന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Read More: റിലീസിന് ഒരുങ്ങി ‘അനുഗ്രഹീതൻ ആന്റണി’- ശ്രദ്ധനേടി സെക്കൻഡ് ട്രെയ്‌ലർ
കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണകുമാർ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് അഹാന. താരത്തിന്റെ ആറാമത്തെ ചിത്രമാണ് നാൻസി റാണി.
Story highlights- ahaana krishna about sreenivasan