റിലീസിന് ഒരുങ്ങി ‘അനുഗ്രഹീതൻ ആന്റണി’- ശ്രദ്ധനേടി സെക്കൻഡ് ട്രെയ്‌ലർ

March 30, 2021

സണ്ണി വെയി‌നും ഗൗരി ജി കിഷനും നായികാനായകന്മാരായി വേഷമിടുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. ഏപ്രിൽ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക് ഏതാണ് തയ്യാറെടുക്കുമ്പോൾ രണ്ടാമത്തെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നടൻ ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്.

ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിക്കുന്ന ചിത്രം നവാഗതനായ പ്രിൻസ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്. തമിഴിൽ നിറസാന്നിധ്യമായ ഗൗരി ജി കിഷൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകത കൂടി അനുഗ്രഹീതൻ ആന്റണിക്ക് ഉണ്ട്.

അരുൺ മുരളീധരൻ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിർവഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കുമെല്ലാം പ്രാധാന്യം നൽകുന്ന ചിത്രം ഏപ്രിൽ ഒന്നിന് തിയേറ്ററുകളിലേക്ക് എത്തും. ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സിനിമയിൽ ഹരിശങ്കർ ആലപിച്ച ‘കാമിനി..’ എന്ന ഗാനം ഇതിനോടകം ഇരുപത്തിമൂന്നു മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു.

ടോപ് സിംഗർ ഫെയിം അനന്യ ദിനേശ് ആലപിച്ച വന്ന ബൗ ബൗ എന്ന ഗാനവും, വിനീത് ശ്രീനിവാസൻ, ഹരിത ബാലകൃഷ്ണൻ എന്നിവർ പാടിയ ‘നീയേ’ എന്ന ഗാനവും പ്രേക്ഷകർ സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിനു 1.1 മില്യൺ കാഴ്ചകാരും, രണ്ടാമത്തെ ടീസറിനു 1.2 മില്യൺ കാഴ്ചകാരുമുണ്ടാരുന്നു.

Read More: ആചാരം പോലെയാണ് പ്രകൃതി സംരക്ഷണം ഇവര്‍ക്ക്

ജിഷ്ണു എസ് രമേശിന്റേയും, അശ്വിൻ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീൻ ടി മണിലാൽ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ അനുഗ്രഹീതൻ ആന്റണിയുടെ ഭാഗമായുണ്ട്. സെൽവകുമാറാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്ററും, അരുൺ വെഞ്ഞാറമൂട് ആർട്ട്‌ ഡയറക്ടറുമാണ്. ശങ്കരൻ എ എസും, സിദ്ധാർത്ഥൻ കെ സിയും സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന അനുഗ്രഹീതൻ ആന്റണിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിജു ബെർണാഡ് ആണ്. ഏപ്രിൽ ഒന്നിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ വിതരണം ക്യാപിറ്റോൾ സ്റ്റുഡിയോസാണ്.പി ആർ മഞ്ജു ഗോപിനാഥ്.

Story highlights- anugraheethan antony second trailer