കുട്ടിക്കാലത്തെ കുസൃതിയുമായി കുഞ്ഞ് അഹാനയും സഹോദരിയും- ഹൃദ്യമായ വീഡിയോ പങ്കുവെച്ച് നടി

March 31, 2021

മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് അഹാന കൃഷ്ണ. സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന അഹാന, ഏറ്റവുമൊടുവിൽ നാൻസി റാണി എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് അഹാനയും സഹോദരിമാരും. ഇപ്പോഴിതാ, ഏറ്റവും ഇളയ സഹോദരി ഹാൻസികയ്ക്ക് ഒപ്പമുള്ള ഒരു മനോഹരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഹാന.

ചെറുപ്പത്തിൽ പകർത്തിയ ഒരു വീഡിയോയിൽ നിന്നും ആരംഭിച്ച് ഇരുവരുടെയും ഒട്ടേറെ സ്നേഹ നിമിഷങ്ങളാണ് അഹാന പങ്കുവയ്ക്കുന്നത്. സ്നേഹവും കുസൃതിയും ഒരുപോലെ നിറഞ്ഞ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. അതേസമയം, അഹാനയുടെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ ലോകത്തെ നിറസാന്നിധ്യമാണ്.

അഹാനയ്ക്ക് പിന്നെ ഇഷാനിയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. വൺ എന്ന ചിത്രത്തിലാണ് ഇഷാനി അരങ്ങേറ്റം കുറിച്ചത്. അഹാന നായികയായ ലൂക്ക എന്ന ചിത്രത്തിൽ ബാലതാരമായി ഹൻസികയും എത്തിയിരുന്നു. അതേസമയം, മലയാള സിനിമയിലും സമൂഹമാധ്യമങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായി മാറുന്ന താരമാണ് അഹാന കൃഷ്ണ. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷങ്ങൾ പങ്കുവെച്ചിരുന്നത്.

Read More: നായകനും സംവിധായകനുമായി മോഹൻലാൽ; ‘ബറോസി’ന് ഫോർട്ട് കൊച്ചിയിൽ തുടക്കമായി

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അഹാന അവതരിപ്പിക്കുന്നത്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. സണ്ണി വെയ്ൻ നായകനാകുന്ന പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലും അഹാന ഒപ്പുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Story highlights- ahana krishna childhood fun video