ആന്റണി വര്‍ഗീസ് നായകനായെത്തുന്ന അജഗാജാന്തരം മെയ് 28 മുതല്‍

സംസ്ഥാനത്തെ തിയേറ്ററുകളില്‍ സെക്കന്റ് ഷോയ്ക്ക് അനുമതി നല്‍കിയതോടെ കൂടുതല്‍ സജീവമായിത്തുടങ്ങിയിരിയ്ക്കുകയാണ് സിനിമാ മേഖല. പ്രദര്ശനത്തിനൊരുങ്ങുകയാണ് ആന്റണി വര്‍ഗീസ് നായകനായെത്തുന്ന അജഗാജാന്തരം എന്ന ചിത്രവും. ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.
മെയ് 28 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം ഒരു ആക്ഷന്‍ ചിത്രമാണ് അജഗാജാന്തരം. ഉത്സവപ്പറമ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകളും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടി.
Read more: ലക്ഷക്കണക്കിന് മരതകങ്ങൾ ഉപയോഗിച്ചൊരുക്കിയ ആരാധനാലയം; പിന്നിലുണ്ടൊരു സ്നേഹത്തിന്റെ കഥ
നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്, ശ്രീരഞ്ജിനി തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നു. ഉത്സവപ്പറമ്പിലേയ്ക്ക് എത്തുന്ന ഒരു ആനയും പാപ്പനും തുടര്‍ന്നു നടക്കുന്ന ചില ആക്ഷന്‍ രംഗങ്ങളുമൊക്കെയാണ് ചിത്രത്തില്‍ കഥാപശ്ചാത്തലമാകുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
Story highlights: Ajagajantharam release date announced