lakshya

ആന്റണി വർഗീസ് നായകനാകുന്ന ‘അജഗജാന്തരം’ റിലീസിന് ഒരുങ്ങുന്നു

January 17, 2021

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചനും ആന്റണി വർഗീസും ഒന്നിക്കുന്ന ചിത്രമാണ് അജഗജാന്തരം.  ‘അജഗജാന്തരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പേരിലെ വ്യത്യസ്തത ചിത്രത്തിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.  ചിത്രം റിലീസിന് ഒരുങ്ങുകയാണ്.  ആന്റണി വർഗീസും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവേൽ ജോസഫും അജിത് തലപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർക്ക് പുറമെ ചെമ്പൻ വിനോദ്, സാബുമോൻ, സുധി കോപ്പ, ലുക്ക്‌ മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽ‌സൺ, വിജ്‌ലീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിന്റോ ജോർജ് ഛായാഗ്രാഹകൻ ആകുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ്‌ ആണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

Read More: ‘പുതുമയുള്ള ഒരു അങ്കത്തിനു ബാല്യവുമുണ്ട്’- സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നതിനെ കുറിച്ച് ബാലചന്ദ്ര മേനോൻ

അതേസമയം ആന്റണി പ്രധാന കഥാപാത്രമായി എത്തുന്ന മറ്റൊരു ചിത്രമാണ് ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’. നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്. ഫുട്‌ബോള്‍ കളി പ്രേമേയമാക്കിയാണ് ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒരുങ്ങുന്നത്.

Story highlights -ajagajantharam release