ആന്റണി വർഗീസ്- ടിനു പാപ്പച്ചൻ ചിത്രം ‘അജഗജാന്തരം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

February 2, 2020

ആന്റണി വർഗീസ് നായകനാകുന്ന ‘അജഗജാന്തരം’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ‘സ്വാതന്ത്രം അർദ്ധ രാത്രിയിൽ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വർഗീസും സംവിധായകൻ ടിനു പാപ്പച്ചനും ഒന്നിക്കുന്ന ചിത്രമാണ് ‘അജഗജാന്തരം’.

Unveiling the first look posters of Ajagajantharam ❤️

Posted by Tinu Pappachan on Sunday, 2 February 2020

മാസ്സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. ആന പാപ്പാനായാണ് ആന്റണി വർഗീസ് ചിത്രത്തിൽ എത്തുന്നതെന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിക്കുന്നത്. മാസ്സ് ത്രില്ലറായാണ് ‘അജഗജാനന്തരം’ ഒരുങ്ങുന്നത്. സിൽവർ ബേ സ്റുഡിയോസിന്റെ ബാനറിൽ അജിത് തലപ്പിള്ളിയും ഇമ്മാനുവൽ ജോസഫുമാണ് ചിത്രം നിർമിക്കുന്നത്.

Unveiling the first look posters of Ajagajantharam ❤️

Posted by Tinu Pappachan on Sunday, 2 February 2020

ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്. ചിത്രത്തിൽ ആന്റണി വർഗീസിന് പുറമെ ചെമ്പൻ വിനോദ് ,അർജുൻ അശോക്, സാബുമോൻ, സുധി കോപ്പ, ലുക്ക്‌ മാൻ, ജാഫർ ഇടുക്കി, കിച്ചു ടെല്ലസ്, സിനോജ് വര്‍ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽ‌സൺ, വിജ്‌ലീഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിന്റോ ജോർജ് ഛായാഗ്രാഹകൻ ആകുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ്‌ ആണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.