ആരാധകര്‍ ചോദിച്ചു; ഇഷ്ടനടനെക്കുറിച്ചും ആദ്യ സിനിമയ്ക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ചും മനസ്സുതുറന്ന് അനു സിതാര

Anu Sithara about first Remuneration

സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളില്‍ മിക്കവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം വീട്ടു വിശേഷങ്ങളും വ്യക്തിപരമായ ചില ഇഷ്ടങ്ങളെക്കുറിച്ചുമെല്ലാം താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ചലച്ചിത്രതാരം അനു സിതാരയെ തേടിയെത്തിയ ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിയ്ക്കുന്നു.

ആദ്യ സിനിമയ്ക്ക് ലഭിച്ച വരുമാനം എത്രയാണ്, ഇഷ്ടനടന്‍ ആരാണ്, വീട്ടില്‍ വിളിയ്ക്കുന്ന പേര് എന്താണ് എന്നു തുടങ്ങിയ ചില ചോദ്യങ്ങളാണ് ആരാധകരുമായുള്ള സംവാദത്തിനിടെ താരത്തെ തേടിയെത്തിയത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം താരം മറുപടിയും നല്‍കി. ആദ്യ സിനിമയ്ക്ക് പ്രതിഫലമായി ലഭിച്ച തുക ‘സീറോ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ‘മമ്മൂട്ടി’യാണ് ഇഷ്ടപ്പെട്ട നടന്‍. വീട്ടില്‍ വിളിയ്ക്കുന്ന പേര് ‘ചിങ്ങിണി’ എന്നും.

അതേസമയം അനു സിതാര പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അനുരാധ ക്രൈം നമ്പര്‍-59/2019′ ഇന്ദ്രജിത്താണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം. വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിതാരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘നീയും ഞാനും’, ‘മാമാങ്കം’, ‘മണിയറയിലെ അശോകന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനു സിതാര.

Story highlights: Anu Sithara about first Remuneration