കളർ ചോക്കും കരിപച്ചിലയുംകൊണ്ട് മതിലുകളിൽ മനോഹര ചിത്രങ്ങൾ വിരിയിച്ച അത്ഭുതകലാകാരൻ സദാനന്ദൻ…
മലയാളികൾക്ക് ഇതിനോടകം നിരവധി അത്ഭുതകലാകാരന്മാരെ പരിചയപ്പെടുത്തിയ വേദിയാണ് കോമഡി ഉത്സവം. ഇപ്പോഴിതാ ചുവർ ചിത്രങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച സദാനന്ദൻ എന്ന കലാകാരനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയാണ് ഈ വേദി. കന്യാകുമാരി മുതൽ ജമ്മു കാശ്മീർ വരെ ചുവർചിത്രങ്ങളിലൂടെ ആസ്വാദകരെ അമ്പരപ്പിച്ച അനുഗ്രഹീത കലാകാരനാണ് സദാനന്ദൻ. കളർ ചോക്കും കരിപച്ചിലയുമടക്കം കൈയിൽ കിട്ടുന്ന എന്തുകൊണ്ടും അദ്ദേഹം ചുവർ ചിത്രങ്ങൾ ഒരുക്കും.
മലയാളികൾക്ക് സദാനന്ദൻ എന്ന വ്യക്തിയെ അത്ര സുപരിചിതമെല്ലിങ്കിലും അദ്ദേഹത്തിന്റെ ചുവർ ചിത്രങ്ങൾ കാണാത്ത മലയാളികൾ ഉണ്ടാവില്ല. കാരണം ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ചെറുതും വലുതുമായ നഗരങ്ങളിലെ ഒട്ടുമിക്ക മതിലുകളിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വിരിഞ്ഞിട്ടുണ്ട്. മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന്റെ ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നതും.
തിരുവനന്തപുരം നെടുമങ്ങാട് സ്വാദേശിയാണ് സദാനന്ദൻ. തെരുവുകളിലും റോഡിനോട് ചേർന്നുള്ള മതിലുകളിലും ചിത്രങ്ങൾ വരയ്ക്കുമ്പോൾ കണ്ടുനിൽക്കുന്നവർ നൽകുന്ന പണമാണ് അദ്ദേഹത്തിന്റെ ആകെയുള്ള സമ്പാദ്യം. മനോഹരമായി ചിത്രങ്ങൾ ഒരുക്കുന്ന സദാനന്ദൻ ചിത്രകലയുടെ ഉയരങ്ങളിൽ എത്തേണ്ടിയിരുന്ന വ്യക്തിയായിരുന്നു. പക്ഷെ വിധി അദ്ദേഹത്തിന് നൽകിയത് മറ്റൊരു ജീവിതാന്തരീക്ഷമാണ്. ഇപ്പോഴിതാ മതിലുകളിൽ മനോഹരമായ ചിത്രങ്ങൾ ഒരുക്കിയ സദാനന്ദൻ കോമഡി ഉത്സവവേദിയിൽ എത്തിയിരിക്കുകയാണ്.
Story Highlights; Comedy Utsavam Sadanandan