ദളപതി 65 ചിത്രീകരണം ആരംഭിച്ചു; വിജയ്‌യുടെ നായികയായി പൂജ ഹെഗ്‌ഡെ
വിജയ് നായകനാകുന്ന അറുപത്തഞ്ചാമത്തെ ചിത്രത്തിന് തുടക്കമായി. ദളപതി 65 എന്ന് പേരുനൽകിയിരിക്കുന്ന ചിത്രം നെൽസൺ ദിലീപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. എന്നാൽ വിജയ് എപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. നടി പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ രണ്ടു ദിവസത്തെ ഷൂട്ടിംഗ് പൂജ നടന്ന സ്റ്റുഡിയോയിലുണ്ടാകുമെന്നാണ് സൂചന. അതിനു ശേഷം മേയിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്യും. യുറോപ്പിലാണ് പിന്നീടുള്ള രംഗങ്ങൾ ചിത്രീകരിക്കാനുള്ളത്.
ചിത്രത്തിലൂടെ ഒൻപതുവർഷങ്ങൾക്ക് ശേഷം തമിഴിലേക്ക് മടങ്ങിയെത്തുകയാണ് പൂജ. അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. അതേസമയം, ചിത്രത്തിന്റെ സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്റെ ആദ്യ ചിത്രമായ ശിവകാർത്തികേയൻ അഭിനയിച്ച ‘ഡോക്ടർ’ റിലീസിനായി കാത്തിരിക്കുകയാണ്.
Read More: ‘മീനൂട്ടിയെ തോൽപ്പിക്കാനാകില്ല മക്കളേ..’; പാട്ടുവേദിയിൽ മീനാക്ഷിയ്ക്കായി ഉയർന്ന കൈയടി- വീഡിയോ
ദളപതി 65 പൂർത്തിയായാൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയ്. അതേസമയം, വിജയ് നായകനായി ഏറ്റവുമൊടുവിൽ തിയേറ്ററിൽ പ്രദർശനത്തിനെത്തിയത് മാസ്റ്ററാണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് മാസ്റ്റർ. വിജയ്, വിജയ് സേതുപതി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ മാസ്റ്ററാണ് ലോക്ക് ഡൗണിന് ശേഷം തിയേറ്റർ പ്രവർത്തന സജ്ജമായപ്പോൾ ആദ്യം പ്രദർശനത്തിന് എത്തിയത്.
Story highlights- dalapathy 65 shooting started