അന്ന് നെടുമുടി വേണുവിനൊപ്പം ബാലതാരമായി: ആദ്യ സിനിമയുടെ ഓര്‍മകളില്‍ പ്രിയതാരം
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് താരം.
‘അമ്പിളി അമ്മാവന്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ അരങ്ങേറ്റം. 1986 ലാണ് ഈ ചിത്രം തിയറ്ററുകളിലെത്തിയത്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കലാരഞ്ജിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അമ്പിളി അമ്മാവന്. കെ ജി വിജയകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. വേളൂര്‍ കൃഷ്ണന്‍കുട്ടിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഗിന്നസ് പക്രു പങ്കുവെച്ച ചിത്രത്തില്‍ നെടുമുടി വേണുവിനേയും കാണാം.
Read more: അര്‍ബുദം ബാധിച്ചിട്ടും തളരാതെ മരങ്ങള്‍ നട്ട് ജീവിതത്തെ സുന്ദരമാക്കുന്ന യുവതി
അതേസമയം അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു നടനായും സംവിധായകനായും നിര്‍മാതാവായുമൊക്കെ വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
Story highlights: Guinness Pakru Shares Memory of first movie with Nedumudi Venu