വിക്രം വേദ ഹിന്ദി റീമേക്കില്‍ കേന്ദ്ര കഥാപാത്രങ്ങളായി ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും

March 27, 2021
Hrithik Roshan and Saif Ali Khan to star in Vikram Vedha Hindi remake

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അധോലോക നായകനായ വേദ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. സെയഫ് അലിഖാന്‍ പൊലീസ് കഥാപാത്രമായ വിക്രത്തേയും അവതരിപ്പിക്കും.

വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കര്‍ കൂട്ടുകെട്ടില്‍ തന്നെയാണ് ഹിന്ദി പതിപ്പും ഒരുങ്ങുന്നത്. അമീര്‍ ഖാനെയാണ് ചിത്രത്തിനു വേണ്ടി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അമീര്‍ ഖാന് പകരമായാണ് ഹൃത്വിക് ചിത്രത്തിന്റെ ഭാഗമായത്.

അതേസമയം 2017-ല്‍ പ്രേക്ഷകരിലേക്കെത്തിയ തമിഴ് ചിത്രമാണ് വിക്രം വേദ. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്ത് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. ആര്‍ മാധവന്‍, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം തിയേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടി. നിരൂപക പ്രശംസകള്‍ നേടിയ ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഹിറ്റായിരുന്നു.

Story highlights: Hrithik Roshan and Saif Ali Khan to star in Vikram Vedha Hindi remake