ബ്ലോക്കിൽ കിടന്നപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു, പ്രീസ്റ്റ് ചരിത്രമാണ്; ജൂഡ് ആന്റണി പറയുന്നു…
മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് മമ്മൂട്ടി നായകനായി എത്തിയ ദ് പ്രീസ്റ്റ് എന്ന ചിത്രം. കൊവിഡ് കാല ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളെ കീഴടക്കാൻ മമ്മൂട്ടി ചിത്രം എത്തിയതിന്റെ ആവേശത്തിലാണ് സിനിമ പ്രവർത്തകരും. നിരവധിപ്പേരാണ് സിനിമയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ആശംസ അറിയിച്ചുകൊണ്ട് രംഗത്തെത്തുകയാണ് സംവിധായകൻ ജൂഡ് ആന്റണി.
ജൂഡ് ആന്റണി പറയുന്നു:
ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കഥ.
ഇന്നലെ കോട്ടയം ആനന്ദ് തിയേറ്ററില്‍ പടം കാണാന്‍ പോയതാ. തിയേറ്ററിലേക്കുള്ള വഴിയില്‍ കട്ട ബ്ളോക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘ടേക് ഓഫ്’ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അതേ അവസ്ഥ. അന്ന് പക്ഷേ ഈര്‍ഷ്യയാണ് ബ്ളോക്ക് കണ്ടപ്പോ തോന്നിയത്. ഇന്നലെ പക്ഷേ ഒരു പ്രേക്ഷകന് എന്ന നിലയില്‍, ഒരു സംവിധായകന് എന്ന നിലയില്‍, ഒരു നടന് എന്ന നിലയില്‍ കണ്ണു നിറഞ്ഞു പോയി. മലയാള സിനിമ തിരിച്ചു വന്നിരിക്കുന്നു.
പരിചയപ്പെടുന്ന ഓരോ മനുഷ്യനോടും കരുതല്‍ കാണിക്കുന്ന നല്ല ഹൃദയത്തിനുടമയാണ് മമ്മൂക്ക. ഒരിക്കല്‍ ബത്തേരി വരെ വണ്ടി ഓടിച്ചു മമ്മൂക്കയെ കാണാന്‍ പോയി രാത്രി തിരിച്ചു വീട്ടില്‍ എത്തിയോ എന്നു ചോദിച്ചതൊക്കെ ചെറിയ അനുഭവം. അത്രയും കരുതലുള്ള മനുഷ്യന് തന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്ന സിനിമയെ എന്തു മാത്രം കരുതലോടെ കാത്തു. ഇന്നലെ പ്രീസ്റ്റ് കണ്ടപ്പോള്‍ അതിയായ അഭിമാനം തോന്നി.
മമ്മൂക്ക എന്ന മഹാ നടനെ ഓര്‍ത്ത്, ആന്റോ ജോസഫ് എന്ന തളരാത്ത പോരാളിയെ ഓര്‍ത്ത്. ഞാന്‍ ഇടക്ക് ആന്റോ ചേട്ടനോട് ചോദിക്കാറുണ്ട് എങ്ങനെയാണ് ഇത്രയും കാര്യങ്ങള്‍ ഒരുമിച്ച് നോക്കുമ്പോഴും കൂള്‍ ആയി ഇരിക്കുന്നത് എന്ന്. പ്രതിസന്ധികളില്‍ തളരുന്ന ഏവര്‍ക്കും ഒരു മാതൃകയാണ് കരുത്തനായ ആ മനുഷ്യന്. ഈ സിനിമ തിയേറ്ററില്‍ വരാന്‍ കാത്തിരുന്ന കഥ പ്രെസ്സ് മീറ്റില്‍ ചേട്ടന് പറഞ്ഞത് കണ്ടപ്പോള്‍ ഒരു സാധാരണക്കാരന് പോലും സിനിമയോട് ഇഷ്ടം കൂടി കാണും. പ്രീസ്റ്റ് ഒരു പ്രതീക്ഷയാണ്, ഒരു തിരിച്ചറിവാണു, ഒരു ചരിത്രമാണ്. തകര്‍ന്നു പോയ സിനിമ വ്യവസായത്തെ ഒരു മഹാ നടനും കൂട്ടരും ചേര്‍ന്ന് തോളില്‍ എടുത്തുയര്‍ത്തിയ ചരിത്രം. അഭിനന്ദനങ്ങള്‍ ടീം പ്രീസ്റ്റ്.
Read also:‘ദൃശ്യം മാസ്റ്റർപീസെങ്കിൽ, രണ്ടാം ഭാഗം ലോകനിലവാരമുള്ളത്’- ജീത്തു ജോസഫിന് അഭിനന്ദനവുമായി രാജമൗലി
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ സംവിധാനം. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ദീപു പ്രദീപും ശ്യാം മേനോനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യരും ചിത്രത്തിൽ മുഖ്യകഥാപാത്രമായി വേഷമിടുന്നുണ്ട്. ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ് പ്രീസ്റ്റ്.
ബ്ലോക്കില്‍ കിടന്നപ്പോള്‍ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞ കഥ. 🙂 ഇന്നലെ കോട്ടയം ആനന്ദ് തിയേറ്ററില്‍ പടം കാണാന്‍ പോയതാ….
Posted by Jude Anthany Joseph on Saturday, March 13, 2021
Story Highlights; Jude antony says about the priest