ഇത് കേരളീയർക്ക് അഭിമാന നിമിഷം! മികച്ച പ്രതികരണങ്ങളോടെ ‘2018 Everyone Is A Hero’ പ്രദർശനം തുടരുന്നു

May 7, 2023

പ്രേക്ഷകരെ ഒന്നടങ്കം അമ്പരപ്പിച്ച് ജൂഡ് ആന്റണി ജോസഫിന്റെ ‘2018 Everyone Is A Hero’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. വൻ വരവേൽപ്പോടെ തിയറ്ററുകളിലെത്തിയ സിനിമക്ക് ആദ്യ ദിനത്തിൽ തന്നെ പ്രേക്ഷകഹ‍ൃദയം കീഴടക്കാനായിട്ടുണ്ട്. നിറകണ്ണുകളോടെ തിയറ്ററിൽ നിന്ന് പുറത്തിറങ്ങുന്ന കേരളീയർക്ക് പ്രളയം പ്രമേയമാക്കിയ ഈ ചിത്രം ഒരു ഓർമ്മയാണെന്നതോടൊപ്പം വലിയൊരു മഹാമാരിയെ ചെറുത്ത് നിന്നതിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. 5 വർഷങ്ങൾക്ക് മുൻപ്, ‘2018’ എന്ന വർഷത്തിൽ കേരളീയർ ഒന്നിച്ച് നിന്ന് കൈകോർത്ത് പിടിച്ച് പൊരുതി തോൽപ്പിച്ച പ്രളയത്തെ ഒരു നേർക്കാഴ്ചയെന്നോണം ബി​ഗ് സ്ക്രീനിൽ കാണുമ്പോൾ എങ്ങനെയാണ് ശ്വാസം അടക്കിപ്പിടിച്ചല്ലാതെ അതിനെ വീക്ഷിക്കാനാവുന്നത്. ആ ദിനങ്ങളിൽ അനുഭവിച്ച അസ്വസ്ഥതകൾ, മാനസ്സികസങ്കർഷങ്ങൾ, ദയനീയാവസ്ഥകളെല്ലാം സ്ക്രീനിൽ കാണുമ്പോൾ കണ്ണ് നിറഞ്ഞില്ലെങ്കിലെ അത്ഭുതപ്പെടാനൊള്ളൂ. ‘2018 Everyone Is A Hero’ എന്ന ചിത്രം ഒരു മുതൽക്കൂട്ടാണ്. വരും തലമുറകൾക്ക് ഓർത്ത് അഭിമാനിക്കാനും, ഇനി ഒരു പ്രളയമോ മഹാമാരിയോ വന്നാൽ അതിനെതിരെ എങ്ങനെ ചെറുത്ത് നിൽക്കണമെന്ന് അവർക്ക് ബോധ്യപ്പെടാനും. മലയാളികളും കേരളീയർക്കും പുറമെ ഓരോ വ്യക്തിയും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണിത്. സിനിമ കാണുമ്പോൾ പ്രേക്ഷകരുടെ കണ്ണിൽ നിന്നും ഉതിർന്ന് വീഴുന്ന ഓരോ കണ്ണുനീർ തുള്ളികളും ഈ സിനിമക്ക് ലഭിക്കുന്ന അംഗീകാരങ്ങളാണ്.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരത്തി അവതരിപ്പിച്ച ‘2018 Everyone Is A Hero’ എന്ന ചിത്രം ജൂഡ് ആന്തണി ജോസഫിന്റെ കരിയർ ബെസ്റ്റെന്ന് നിസംശയം പറയാം. ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘ എന്നിവയുടെ ബാനറുകളിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയുടെ എടുത്ത് പറയേണ്ട മറ്റൊരു ഘടകം. അഖിൽ ജോർജ്ജിന്റെ ഛായാഗ്രഹണത്തോടൊപ്പം ചമൻ ചാക്കോയുടെ പെർഫെക്ട് എഡിറ്റിംങ് കൂടെ ചേർന്നതോടെ ഇതൊരു സിനിമ തന്നെയാണോ സംശയിച്ചുപോവും. ജോ പോൾ വരികൾ എഴുതിയ ​ഗാനങ്ങളും ശങ്കർ മഹാദേവനാണ് ആലപനവും നോബിൻ പോളിന്റെ സംഗീതവും വിഷ്ണു ഗോവിന്ദിന്റെ സൗണ്ട് ഡിസൈനും സിനിമയെ പൂർണ്ണമായും മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നുണ്ട്.

Read also: എന്തുകൊണ്ട് ഓപ്പറേഷൻ റൂമുകളിൽ ഡോക്ടർമാർ നീലയോ പച്ചയോ സ്‌ക്രബുകൾ മാത്രം ധരിക്കുന്നതെന്നറിയാമോ? ഇതാണ് കാരണം..

പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത്.

Story highlights- 2018 gets good response from audience