എന്തുകൊണ്ട് ഓപ്പറേഷൻ റൂമുകളിൽ ഡോക്ടർമാർ നീലയോ പച്ചയോ സ്‌ക്രബുകൾ മാത്രം ധരിക്കുന്നതെന്നറിയാമോ? ഇതാണ് കാരണം..

May 5, 2023

ആശുപത്രിയിൽ ചെല്ലുമ്പോൾ ധാരാളം കാര്യങ്ങൾ കാണാനും ശ്രദ്ധിക്കാനുമായി ഉണ്ടാകും. എന്നാൽ എപ്പോഴെങ്കിലും ഓപ്പറേഷൻ തിയേറ്ററുകളിൽ അല്ലെങ്കിൽ പൊതുവെ ഡോക്ടർമാർ നീലയോ പച്ചയോ മാത്രം നിറങ്ങളിലുള്ള സ്‌ക്രബുകൾ ധരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും ആളുകൾ ശ്രദ്ധിക്കാത്തഒരു പ്രത്യേകതയായിരിക്കാം ഇത്. എന്നാൽ, ഓപ്പറേഷൻ തിയേറ്ററുകളിൽ ഈ നിറങ്ങൾക്ക് ഒരു പ്രാധാന്യമുണ്ട്.

നീലയും പച്ചയും നിറങ്ങളിലുള്ള സ്‌ക്രബുകൾ ആധുനികമായ ഒരു പുതുക്കലാണ്. മുൻകാലങ്ങളിൽ സ്‌ക്രബുകൾക്ക് വെള്ള നിറമായിരുന്നു. എന്നിരുന്നാലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒരു പ്രസിദ്ധ ഡോക്ടർ ഗ്രീൻ സ്‌ക്രബുകളിലേക്ക് മാറി.പച്ചയും നീലയും നിറങ്ങൾ സർജന്റെ കണ്ണുകൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാത്തവയാണ്. ഓപ്പറേഷൻ തിയേറ്ററിലായിരിക്കുമ്പോൾ ഉള്ള പ്രകാശത്തിൽ ഇവ നന്നായി കാണാൻ സഹായിക്കും എന്നതാണ് പ്രത്യേകത. ഒടുവിൽ, ലോകമെമ്പാടുമുള്ള എല്ലാ ശസ്ത്രക്രിയാ വിദഗ്ധരും വെള്ളയ്ക്ക് പകരം പച്ചയും നീലയും സ്‌ക്രബുകൾ ധരിക്കാൻ തുടങ്ങി.

Read Also: അപകടത്തിൽ ഓർമ്മകൾ നഷ്ടമായി; സ്വന്തം ഭാര്യയെ ഹോം നഴ്‌സായി തെറ്റിദ്ധരിച്ച് പറഞ്ഞയച്ചു- കണ്ണീരണിയിക്കും മനുവിന്റെ ജീവിതം

പച്ച, നീല സ്‌ക്രബുകളിലേക്ക് മാറിയതോടെ ആശുപത്രികളിലെ ജീവനക്കാർക്ക് ഡോക്ടറുടെ വസ്ത്രങ്ങളിലെ രക്തക്കറ നീക്കം ചെയ്യുന്നത് എളുപ്പമാക്കി. നീലയോ പച്ചയോ നിറങ്ങളിൽ നോക്കുന്നത് രോഗിയുടെ രക്തരൂക്ഷിതമായ ആന്തരികഭാഗങ്ങൾ ഉൾപ്പെടുന്ന ചുവന്ന വസ്തുക്കളെക്കുറിച്ചുള്ള ഒരു ഡോക്ടറുടെ കാഴ്ചപ്പാട് വ്യക്തമായിരിക്കാൻ സഹായിക്കും. ഒരു ഡോക്ടർ പിങ്ക് അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള എന്തെങ്കിലും വസ്തുവിൽ വളരെ നേരം നോക്കുമ്പോൾനിർജ്ജീവമാകുന്ന അവസ്ഥയുണ്ടാകുന്നു. അതിനാൽ, ഇടയ്ക്കിടെ പച്ച അല്ലെങ്കിൽ നീല നിറംനോക്കുന്നത് ശസ്ത്രക്രിയാവിദഗ്ധനെ സഹായിക്കും.

Story highlights- why doctors only wear blue or green scrubs