മഹേഷിന്റെയല്ല, ഇത് കീർത്തിയുടെ പ്രതികാരം- രസകരമായ വീഡിയോ പങ്കുവെച്ച് പ്രിയതാരം

March 18, 2021

മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് ഇന്ന് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയാണ്. ഒട്ടേറെ ഭാഷകളിൽ ഇതിനോടകം വേഷമിട്ട കീർത്തിക്ക് ഏറ്റവുമധികം സ്വീകാര്യത ലഭിച്ചത് തെലുങ്കിലാണ്. മഹാനടി എന്ന ചിത്രത്തിന്റെ വിജയവും അതിലൂടെ തേടിയെത്തിയ ദേശീയ പുരസ്കാരവുമെല്ലാം കീർത്തിയെ തെലുങ്ക് സിനിമാലോകത്ത് കൂടുതൽ പ്രിയങ്കരിയാക്കി. ഒട്ടേറെ ചിത്രങ്ങളിൽ കീർത്തി ഇതിനോടകം വേഷമിട്ടു. ഏറ്റവുമൊടുവിൽ ‘രംഗ് ദേ’ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്.

നടൻ നിതിന്റെ നായികയായി കീർത്തി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ രസകരമായിരുന്നുവെന്നു നടിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ വ്യക്തമാണ്. സെറ്റിൽ കീർത്തി ഉറങ്ങുന്ന വീഡിയോ പകർത്തി നായകനും സംവിധായകനും പങ്കുവെച്ചതും അതിനു നടി തിരിച്ച് നൽകിയ രസകരമായ പ്രതികരവുമെല്ലാം ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, വീണ്ടും നിതിനൊപ്പമുള്ള ചിത്രത്തിലൂടെ ഒരു കുഞ്ഞു പ്രതികാരം ചെയ്യുകയാണ് കീർത്തി സുരേഷ്.

Read More: സൗബിൻ ഷാഹിറിന്റെ പോസ്റ്റിന് കമന്റുമായി നെറ്റ്ഫ്ലിക്സ്; ‘എടാ, നീ മലയാളിയായിരുന്നോ’ എന്ന് ആരാധകർ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നടന്റെ ഫേഷ്യൽ ആനിമേഷനുകൾ സൃഷ്ടിച്ചാണ് കീർത്തി രസകരമായി പ്രതികാരം വീട്ടുന്നത്. കീർത്തി പങ്കുവെച്ച വീഡിയോക്ക് കമന്റുകളുമായി നിരവധി താരങ്ങളുമെത്തി. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത രംഗ് ദേയിൽ ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ പി സി ശ്രീറാമാണ് ക്യാമറ കൈകാര്യം ചെയ്തത്. ദേവി ശ്രീ പ്രസാദ് സംഗീതം നൽകിയിരിക്കുന്നു. നിതിൻ, കീർത്തി എന്നിവർക്കൊപ്പം പഴയകാല നായിക കൗസല്യ, വെന്നേല കിഷോർ, സുഹാസ്, സത്യം രാജേഷ്, ബ്രഹ്മജി തുടങ്ങിയ അഭിനേതാക്കൾ വേഷമിടുന്നു. മാർച്ച് 26നാണ് ചിത്രത്തിന്റെ റിലീസ്.

Story highlights- Keerthy Suresh’s sweet revenge on Nithiin with a cute video