മത്സരാവേശത്തില്‍ രജിഷ വിജയനും കൂട്ടരും; കിടിലന്‍ താളത്തില്‍ ‘ഖോ ഖോ’യിലെ പാട്ട്

അഭിനയമികവില്‍ അതിശയിപ്പിക്കുന്ന ചലച്ചിത്രതാരം രജിഷ വിജയന് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്പോര്‍ട്സ് പശ്ചാത്താലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മനോഹരമായ ഒരു വിഡിയോ ഗാനം പുറത്തിറങ്ങി. മത്സരാവേശം നിറച്ചുകൊണ്ടാണ് ഗാനം ഒരുക്കിയിരിയ്ക്കുന്നതും.
സിദ്ധാര്‍ത്ഥ പ്രദീപാണ് ഗാനം കംപോസ് ചെയ്തിരിയ്ക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. സൗപര്‍ണിക രാജഗോപാല്‍, അപര്‍മ സത്യന് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന് തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിക്കുന്നു.
Read more: കൈയില്‍ വാക്സിനുമായി നില്ക്കുന്ന മുയല്; ഇത് മധുരത്തിനൊപ്പം പ്രതീക്ഷയും പകരുന്ന ചോക്ലേറ്റുകള്‍
ഈ വര്‍ഷം ഏപ്രിലില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിര്‍മാണം. രജിഷ വിജയനൊപ്പം മമിത ബൈജു, വെങ്കിടേഷ് വി പി, രഞ്ജിതി ശേഖര്‍ നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.
ഖോ ഖോ എന്ന കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രമൊരുങ്ങുന്നത്. ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് മത്സരം. ഒന്‍പത് പേര്‍മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര് ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുണ്ട് ഖോ ഖോയ്ക്ക്.
Story highlights: Kho Kho Theevandi song