‘നവരസ’യ്ക്കായി അണിചേർന്ന് താരങ്ങൾ; കൊവിഡ് കാലത്ത് തളർന്നുപോയ സിനിമ പ്രവർത്തകർക്ക് കരുത്തുപകരാൻ പുതിയ ചിത്രം

March 8, 2021
navarasa

കൊവിഡ് കാലത്ത് തളർന്നുപോയ സിനിമ പ്രവർത്തകർക്ക് കരുത്തുപകരാൻ തമിഴ് സിനിമ ലോകം ഒരുങ്ങുന്നു. മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും കൈകോർക്കുന്ന ചിത്രം നവരസങ്ങളെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിൽ സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്.

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് നവരസയിലെ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്.

Read also: നിസാര തുകയ്ക്ക് വിൽക്കാൻ വെച്ച പഴയ പാത്രത്തിന്റെ മൂല്യം കോടികൾ; അമ്പരപ്പിച്ച് പതിനഞ്ചാം നൂറ്റാണ്ടിലെ കുഞ്ഞൻ പാത്രം

അതേസമയം ചിത്രങ്ങളിൽ നിന്നുള്ള വരുമാനം കൊറോണ വൈറസ് പ്രതിസന്ധിയിലാക്കിയ തമിഴ് സിനിമയിലെ ചലച്ചിത്ര പ്രവർത്തകരുടെ ക്ഷേമത്തിലേക്ക് നൽകാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അതിന് പുറമെ ചിത്രത്തിൽ അണിനിരക്കുന്ന താരങ്ങൾ പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തിന് വേണ്ടി പ്രവർത്തിക്കുന്നത് എന്നതാണ് നവരസയുടെ മറ്റൊരു പ്രത്യേകത. നേരത്തെ ഒരുക്കിയ ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ.

Story Highlights: mani ratnam movie navarasa coming soon