പുതിയ സിനിമയോ? മണിരത്‌നത്തിനൊപ്പം അഹാന; ശ്രദ്ധനേടി ചിത്രങ്ങൾ

April 19, 2023

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടി അഹാന കൃഷ്ണ. അഭിനയത്തിന് പുറമെ നർത്തകിയും ഗായികയുമൊക്കെയായി ശ്രദ്ധേയയാണ് താരം. പതിവായി നൃത്തവീഡിയോകളും പാട്ടുകളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മണിരത്നത്തിനോടൊപ്പം അഹാന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. ( ahaana krishna shares photo with maniratnam )

സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന് വലിയ ആരാധക വൃന്ദമാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്. മണിരത്‌നത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ പുതിയ ചിത്രത്തിന്റെ തുടക്കമാണോ എന്നാണ് ആരാധകർ കമന്റുകളിൽ ചോദിച്ചത്. നിരവധി പേർ ആശംസകളുമായി രംഗത്തെത്തി.

Read also: മലയാളത്തിലെ മിന്നുംതാരങ്ങളുടെ കുട്ടിക്കാലമിങ്ങനെ- ശ്രദ്ധേയമായി ചിത്രങ്ങൾ

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ഇപ്പോൾ പുതിയ ചിത്രമായ ‘അടി’ വിജയകരമായി പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫയർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ഗീതിക എന്ന കഥാപാത്രമായാണ് അഹാന എത്തുന്നത്. സജീവ് നായർ എന്ന കഥാപാത്രമായാണ് ഷൈൻ ടോം ചാക്കോ ചിത്രത്തിൽ എത്തുന്നത്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഫായിസ് സിദ്ധിഖ് ഛായാഗ്രഹണവും നിർവഹിക്കുന്നു.

Story highlights- ahaana krishna shares photo with maniratnam