മലയാളത്തിലെ മിന്നുംതാരങ്ങളുടെ കുട്ടിക്കാലമിങ്ങനെ- ശ്രദ്ധേയമായി ചിത്രങ്ങൾ

January 1, 2023

താരവിശേഷങ്ങളറിയാൻ എന്നും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. അവരുടെ കുടുംബചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. കുട്ടിക്കാല ചിത്രമെന്നാൽ, ഇതൊരു കലാകാരന്റെ മനോഹരമായ സൃഷ്ടിയാണ്. ആർട്ടിസ്റ്റ് ജോ ജോൺ മുല്ലൂർ ആണ് ഈ ചിത്രങ്ങളുടെ പിന്നിൽ.

മലയാളത്തിന്റെ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ഫഹദ് ഫാസിൽ, പൃഥ്വിരാജ് തുടങ്ങി എല്ലാവരുടെയും ചിത്രങ്ങൾ ഇദ്ദേഹം ഭംഗിയാക്കിയിട്ടുണ്ട്. അതോടൊപ്പം ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവരുടേതുമുണ്ട്. രജനികാന്തിന്റെ കുട്ടിക്കാല ചിത്രവും ഇതിനോടൊപ്പമുണ്ട്.

Read Also: തന്റെ കുഞ്ഞിനെ സ്നേഹപൂർവ്വം ആലിംഗനം ചെയ്യുന്ന അമ്മ കങ്കാരു- വിഡിയോ

മിഡ് ജേർണി എന്ന ടൂൾ ഉപയോഗിച്ചാണ് ഇദ്ദേഹം ചിത്രങ്ങൾ വരച്ചിരിക്കുന്നത്. അതിമനോഹരമാണ് ഈ വരകൾ. സിനിമാതാരങ്ങൾ മാത്രമല്ല, ഫുട്ബോൾ താരങ്ങളുടെ കുട്ടിക്കാലവും ഇതിൽ ഉൾപ്പെടുന്നു. ഒരു ഡിജിറ്റൽ ആർട്ടിസ്റ്റാണ് ജോ ജോൺ. എറണാകുളം പറവൂർ സ്വദേശിയുമാണ്. ഇദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് താഴെ പ്രേക്ഷകർ ആഗ്രഹിക്കുന്ന താരങ്ങളുടെ പേരുകൾ കമന്റ്റ് ചെയ്യുകയും ഇവരുടെ കുട്ടിക്കാല ചിത്രങ്ങൾ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.

Story highlights- superstar’s childhood photos created by artists