മഞ്ജുവാര്യര്‍ ബോളിവുഡിലേയ്ക്ക്; ആദ്യ ചിത്രം മാധവനൊപ്പം
അഭിനയമികവുകൊണ്ട് മലയാളസിനിമയില്‍ നിറഞ്ഞു നില്ക്കുന്ന മഞ്ജു വാര്യര്‍ ബോളിവുഡിലേയ്ക്കും അരങ്ങേറ്റം കുറിയ്ക്കുന്നു. അടുത്തിടെ ദ് പ്രീസ്റ്റ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് മഞ്ജു വാര്യര്‍ സൂചന നല്‍കിയിരുന്നു. ഇപ്പോഴിതാ ഈ സൂചനയ്ക്ക് പിന്നാലെ മറ്റ് ചില റിപ്പോര്‍ട്ടുകള്‍ക്കൂടി പുറത്തെത്തിയിരിയ്ക്കുന്നു.
പ്രശസ്ത ചലച്ചിത്രനിരൂപകനും ട്രേഡ് അനലിസ്റ്റുമായ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ മഞ്ജു വാര്യരുടെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. മാധവനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മാധവനൊപ്പം മഞ്ജു വാര്യര്‍ ബോളിവുഡിലേയ്ക്ക് ചുവടുവയ്ക്കുന്നു എന്നും ഭോപ്പാലില്‍ ആയിരിക്കും സിനിമയുടെ ചിത്രീകരണമെന്നും ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്. നവാഗതനായ കല്‍പേഷ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്.
അതേസമയം മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യരും പ്രധാന കഥാപാത്രമായെത്തുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ആന്റോ ജോസഫും ബി ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Wishing #ManjuWarrier all the best as she makes her #Bollywood debut opposite @ActorMadhavan . @ManjuWarrier4 will shoot for the #Hindi film in #Bhopal. Other details to follow. pic.twitter.com/HBNWDk1mwH
— Sreedhar Pillai (@sri50) March 10, 2021
Story highlights: Manju Warrier makes her Bollywood Debut