‘കാലങ്ങൾക്ക് ശേഷം നമ്മൾ വീണ്ടും കണ്ടു ഇന്ദ്രൂ..’- ജൂനിയർ ചിരുവിനെ കാണാൻ ഇന്ദ്രജിത്ത് എത്തിയ സന്തോഷം പങ്കുവെച്ച് മേഘ്‌ന
അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മേഘ്ന രാജ്. മഴനീർതുള്ളികൾ എന്ന പാട്ടിലൂടെയാണ് എന്നും മേഘ്നയെ മലയാളക്കര ഹൃദയത്തോട് ചേർത്തുപിടിച്ചിരിക്കുന്നത്. അഭിനയിച്ച ചുരുക്കം മലയാള ചിത്രങ്ങളിലൂടെ ഒരു സൗഹൃദ വലയം സൃഷ്ടിക്കാനും അത് കാത്തുസൂക്ഷിക്കാനും മേഘ്‌ന പ്രത്യേകം ശ്രദ്ധിച്ചു. ജീവിതത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ ഒരു ഘട്ടത്തിലൂടെ മേഘ്ന കടന്നു പോയപ്പോൾ പ്രാർത്ഥനയും സ്നേഹവും പകർന്ന് മലയാളികളും ഒപ്പം നിന്നു.
നടി നസ്രിയ, അനന്യ എന്നിവരാണ് ഭർത്താവ് ചിരഞ്ജീവിയുടെ അകാല വിയോഗത്തിൽ മേഘ്‌നയ്ക്ക് കരുത്തായി നിന്നത്. ഇപ്പോഴിതാ, മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും മകനെ കാണാൻ മലയാളത്തിൽ നിന്നും മറ്റൊരു താരം എത്തിയിരിക്കുകയാണ്. നടൻ ഇന്ദ്രജിത്താണ് മേഘ്നയെയും ജൂനിയർ ചിരുവിനെയും സന്ദർശിച്ചത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മേഘ്ന സുഹൃത്ത് സന്ദർശിച്ച വിവരം കുറിച്ചത്.
Read More: ‘ദൃശ്യം മാസ്റ്റർപീസെങ്കിൽ, രണ്ടാം ഭാഗം ലോകനിലവാരമുള്ളത്’- ജീത്തു ജോസഫിന് അഭിനന്ദനവുമായി രാജമൗലി
‘നാളുകൾക്ക് ശേഷം നമ്മൾ കണ്ടു ഇന്ദ്രൂ! ഉടൻ പൂർണിമയെ കാണുമെന്ന് പ്രതീക്ഷിക്കുന്നു! നിങ്ങൾ ബിരിയാണി ആസ്വദിച്ചുവെന്ന് കരുതുന്നു ..ജൂനിയർ ചിരുവിന് നിങ്ങളുടെ കമ്പനി ഇഷ്ടമായി’- മേഘ്‌നയുടെ വാക്കുകൾ. തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയ ലോകത്തുനിന്നും ഇടവേളയെടുത്ത നടി വീണ്ടും വാർത്തകളിൽ നിറഞ്ഞത് ഭർത്താവും നടനുമായ ചിരഞ്ജീവി സാർജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോൾ മലയാളികളും അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്.
Story highlights- meghna raj about indrajith