സകുടുംബം പാട്ട് പാടി മോഹൻലാൽ; ശ്രദ്ധനേടി ഒരു അപൂർവ വിഡിയോ
സിനിമ താരങ്ങളുടെ ചലച്ചിത്ര വിശേഷങ്ങൾക്കപ്പുറം അവരുടെ കുടുംബവിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ സമൂഹ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ നേടുകയാണ് മലയാളികളുടെ ഇഷ്ടതാരം മോഹൻലാലിൻറെ ചില പാട്ട് വിശേഷങ്ങളും. അഭിനയത്തിനപ്പുറം സംവിധാനത്തിലേക്കും ചുവടുവെച്ച ലാലേട്ടൻ കുടുംബത്തിനൊപ്പം പാട്ട് പാടുന്ന വിഡിയോയാണ് സോഷ്യൽ ഇടങ്ങളിൽ ഹിറ്റാകുന്നത്.
ഗായകൻ ചാൾസ് ആന്റണി പങ്കുവെച്ച വിഡിയോ മലയാളി പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും മകൾ വിസ്മയയും ചേർന്ന് ‘ഐ വാണ്ട് റ്റു ഹോൾഡ് യുവർ ഹാൻഡ്സ്’ എന്ന ബീറ്റിൽസിന്റെ പാട്ടാണ് പാടുന്നത്. അതേസമയം ലാലേട്ടന്റെ കുടുംബത്തിലെ പ്രത്യേക പരിപാടികളിൽ ഗായകനായി എത്താറുള്ളതാണ് ചാൾസ് ആന്റണി. ഇത്തവണ കുടുംബത്തിനൊപ്പം പാട്ട് പാടിയതിന്റെ സന്തോഷത്തിലാണ് ചാൾസ് ആന്റണി. സാധാരണ ചാൾസിനൊപ്പം മോഹൻലാൽ പാട്ടുകൾ പാടാറുണ്ട്. എന്നാൽ ലാലേട്ടന്റെ കുടുംബത്തിലെ എല്ലാവരും ചേർന്ന് പാട്ട് പാടുന്ന വിഡിയോ അപൂർവ്വമായാണ് ലഭിച്ചത്. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന കുടുംബത്തിൽനിന്നും ഇങ്ങനെ ഒരു വിഡിയോ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.
Read also:‘ദൃശ്യം മാസ്റ്റർപീസെങ്കിൽ, രണ്ടാം ഭാഗം ലോകനിലവാരമുള്ളത്’- ജീത്തു ജോസഫിന് അഭിനന്ദനവുമായി രാജമൗലി
അതേസമയം മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബറോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമ മാർച്ച് അവസാനവാരം ചിത്രീകരണം ആരംഭിക്കും. അണിയറയിൽ സിനിമയുടെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. അഭിനയത്തിനൊപ്പം മോഹന്‍ലാല്‍ ചലച്ചിത്ര സംവിധാന രംഗത്തേക്കു ചുവടുവയ്ക്കുന്നു എന്ന പ്രഖ്യാപനം ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
Story Highlights: mohanlal and family singing beatles song