കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് മോഹൻലാൽ

March 10, 2021

കൊവിഡ് വാക്സിൻ സ്വീകരിച്ച് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്നുമാണ് മോഹൻലാൽ കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും വാക്സിൻ സ്വീകരിക്കുന്നത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും മോഹൻലാൽ പറഞ്ഞു.

അതേസമയം, രാജ്യത്ത് മൂന്നാം ഘട്ട വാക്സിൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ 50 വയസിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ഈ പ്രായപരിധിയിൽ ഉള്ളവർക്ക് കൊ-വിൻ ആപ്പ് വഴി വാക്സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നയാളുടെ പ്രായവും, വാക്സിൻ സ്വീകരിക്കേണ്ട സ്ഥലവും തീയതിയും ആപ്പിൽ നൽകാം.

Read More: കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന മോഹന്‍കുമാര്‍ ഫാന്‍സ്; മാര്‍ച്ച് 19 ന്

രാജ്യത്തെ 50 വയസിനു മുകളിൽ പ്രായമുള്ള 27 കോടി ജനങ്ങൾക്ക് ഇതിലൂടെ ലളിതമായി വാക്സിൻ കേന്ദ്രം തിരഞ്ഞെടുക്കാൻ സാധിക്കും. വാക്സിനേഷൻ സ്വീകരിക്കാനുള്ള തീയതിയും ആളുകൾക്ക് സ്വയം തിരഞ്ഞെടുക്കാം എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകത.

Story highlights- mohanlal received first dose covid vaccine