ഫിറ്റ്നെസ്സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല; വ്യായാമ വിഡിയോ പങ്കുവെച്ച് മോഹന്‍ലാല്‍
അഭിനയത്തിനൊപ്പം ഫിറ്റ്നെസ്സിന്റെ കാര്യത്തിലും ഏറെ ശ്രദ്ധ ചെലുത്തുന്ന താരമാണ് മോഹന്‍ലാല്‍. ഇടയ്ക്കിടെ വര്‍ക്കൗട്ട് വിഡിയോകള്‍ താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. മടിയില്ലാതെ വ്യായമത്തിലേര്‍പ്പെടുന്ന ഒരു വിഡിയോയും കഴിഞ്ഞ ദിവസം താരം പങ്കുവെച്ചിരുന്നു.
വ്യായമാം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് അറിയാമെങ്കിലും പലരും അതിന് തയാറാകാറില്ല. വര്‍ക്കൗട്ട് ചെയ്യാന്‍ മടിയുള്ളവര്‍ക്ക് പോലും പ്രചോദനം പകരുന്നതാണ് മോഹന്‍ലാലിന്റെ വ്യായാമ വിഡിയോ. സിനിമയിലെ കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി മെയ്-വഴക്കത്തില്‍ അതിശയിപ്പിയ്ക്കുന്ന താരം തന്റെ വര്‍ക്കൗട്ട് പ്രയത്നങ്ങളെക്കുറിച്ചും വിഡിയോയിലൂടെ പറയുന്നു.
അതേസമയം ദൃശ്യം 2- ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.
ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം പ്രശംസകള്‍ നേടുന്നുണ്ട്. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Mohanlal shares his workout video