ഗാഡ്ജറ്റ് സര്‍വീസ് രംഗത്തും സ്ത്രീ സാന്നിധ്യം; വിമന്‍ എംപവര്‍മെന്റ് സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാമുമായി മൈ ജി
ഒരു കാലത്ത് അടുക്കളയില്‍ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീകള്‍ ഇന്ന് അരങ്ങത്തും സജീവമായിക്കൊണ്ടിരിയ്ക്കുന്നു. കായികം, സാമ്പത്തികം, രാഷ്ട്രീയം, ആരോഗ്യം, സിനിമ തുടങ്ങിയ എല്ലാ മേഖലകളിലും തന്നെ ശക്തമായ സ്ത്രീ സാന്നിധ്യം പ്രകടവുമാണ്. വിവിധ തൊഴിലുകളില്‍ സ്ത്രീകള്‍ മികവ് പുലര്‍ത്തുമ്പോഴും ഗാഡ്ജറ്റ് സര്‍വീസിംഗ് രംഗത്ത് സ്ത്രീസാന്നിധ്യം വളരെ കുറവാണ്. എന്നാല്‍ സ്ത്രീകളെ സാങ്കേതിക മേഖലയിലേക്കും ഗാഡ്ജറ്റ് റിപ്പയറിങ് രംഗത്തേക്കും കൈ പിടിച്ചുയര്‍ത്താന്‍ ഒരുങ്ങുകയാണ് മൈ ജി. വിമന്‍ എംപവര്‍മെന്റ് സ്കില്‍ ഡെവലപ്മെന്റ് പ്രോഗ്രാം എന്നാണ് ഈ പദ്ധതിയുടെ പേര്. സൗജന്യ ട്രൈനിംഗിലൂടെ ഗാഡ്ജറ്റ് സര്‍വീസ് രംഗത്ത് സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കാനാണ് മൈജി ലക്ഷ്യമിടുന്നത്. മാര്‍ച്ച് 8 വനിതാദിനമായ ഇന്ന് മൈജിയുടെ പൊറ്റമല്‍ ഷോറൂമില്‍ വച്ച് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്പന – വില്പനാനന്തര രംഗത്ത് 15 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള മൈ ജിയുടെ റിപ്പയറിങ്, അധ്യാപനം, നിര്‍മാണം എന്നിങ്ങനെയുള്ള വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ജോലി ലഭ്യമാക്കാനും മികച്ച കരിയര്‍ ഉറപ്പുവരുത്താനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു.
ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പരിശീലന പദ്ധതി തികച്ചും സൗജന്യമായാണ് മൈ ജി സ്ത്രീകള്‍ക്കായി നല്‍കുന്നത്. മൈ ജിയുടെ തന്നെ എഡ്യൂക്കേഷണല്‍ ഡിപ്പാര്‍ട്മെന്റായ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കീഴിലാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പദ്ധതിയിലൂടെ സര്‍ഫസ് മൗണ്ട് ടെക്നോളജി (SMT), മൊബൈല്‍ ഫോണ്‍ സാങ്കേതിക വിദ്യ, തുടങ്ങിയ പ്രത്യേക മേഖലകളില്‍ സൗജന്യമായി പരിശീലനം നല്കുന്നു.
ഒരു വര്‍ഷത്തോളം നീളുന്ന പരിശീലനത്തിന് ശേഷം മൈജിയുടെ വിവിധ ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ പദ്ധതിയിലൂടെ ജോലിയും ലഭിക്കുന്നു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് മൈജിയുടേത്. സര്‍വീസിനൊപ്പം സാമൂഹ്യപ്രതിബദ്ധതയുടെ സന്ദേശംകൂടി പകര്ന്നുനല്കി മറ്റു ബ്രാന്‍ഡുകളില്‍ നിന്ന് വേറിട്ടുനില്‍ക്കുകയാണ് മൈജി.
Story highlights: MY G Women empowerment skill development program