മൈജിയുടെ 87-ാംമത്തെ ഷോറൂം പിറവത്ത് പ്രവര്‍ത്തനമാരംഭിച്ചു

March 13, 2021
My G's 87th Showroom opened in Piravom

ഏറ്റവും നല്ല ഗാഡ്ജറ്റ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന മൈ ജി യുടെ പുതിയ ഷോറൂം പിറവത്ത് പ്രവര്‍ത്തനമാരംഭിച്ചു. മൈ ജിയുടെ 87-ാമത്തെ ഷോറൂമാണ് ഇന്ന് മുതല്‍ പിറവത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിയ്ക്കുന്നത്. നാടിന്റെ ഗാഡ്ജറ്റ് സ്വപനങ്ങള്‍ക്ക് കൂടുതല്‍ നിറംപകര്‍ന്ന് ഏറ്റവും മികച്ച കളക്ഷനുമായി പിറവം പാഴൂരിനു സമീപമാണ് മൈ ജി യുടെ പുതിയ ഷോറൂം. ഷൈന്‍ കുമാര്‍ ( ജി.എം സെയില്‍സ് ) ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി മൈ ജി 1000 രൂപ ക്യാഷ് ബാക് ഓഫര്‍ നല്‍കുന്നുണ്ട്. ഇതുപ്രകാരം മൊബൈല്‍ ഫോണ്‍ പര്‍ച്ചേസ് ചെയുമ്പോള്‍ ഓരോ 10,000 രൂപയ്ക്കും 1000 രൂപ ക്യാഷ്ബാക്കായി ലഭിക്കുന്നു. 3999 -9999 രൂപയ്ക്ക് ഇടയിലുള്ള ഫോണുകള്‍ വാങ്ങുമ്പോള്‍ 3 ലിറ്റര്‍ പ്രഷര്‍കുക്കറും സൗജന്യമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. കൂടാതെ വിവിധ ബ്രാന്‍ഡുകളിലുള്ള ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍ മറ്റെങ്ങും ലഭിക്കാത്ത വിലക്കുറവില്‍ മൈ ജിയില്‍ ലഭ്യമാണ്.

ഇതിനുപുറമെ ലോകോത്തര ബ്രാന്‍ഡുകളുടെ വിവിധ സൈസുകളിലുള്ള LED/ SMART TV ഓപ്ഷനുകള്‍ ഒരുക്കിയിരിക്കുന്നു. ഏതു ടിവി വാങ്ങുമ്പോഴും 3,490 രൂപയുടെ ഹോം തിയേറ്റര്‍ വെറും 1,499 രൂപയ്ക്ക് സ്വന്തമാക്കാന്‍ അവസരത്തിനൊപ്പം വമ്പിച്ച വിലക്കുറവും മൈ ജിയില്‍ ഒരുക്കിയിരിക്കുന്നു.

ലാപ്ടോപ്പുകളുടെ മികച്ച കളക്ഷനുമുണ്ട് മൈ ജിയില്‍. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലാപ്‌ടോപ്പുകള്‍ക്കും പ്രത്യേക ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. വിലക്കുറവിലും വാറണ്ടിയിലും ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4490 രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് വാച്ച് + HP വയര്‍ലെസ്സ് കീബോര്‍ഡ്, മൗസ് കോംബോ എന്നിവ ലഭിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായ ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയും സ്‌പെഷ്യല്‍ ഓഫറുകള്‍ മൈ ജി എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡല്‍ ടാബ്ലെറ്റുകള്‍ വാങ്ങുമ്പോള്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് തികച്ചും സൗജന്യമായി നേടാം എന്നതും മൈ ജിയുടെ പ്രത്യേകതയാണ്.

A.C കളുടെ വിപുലമായ കളക്ഷനും പുതിയ മൈ ജി ഷോറൂമുകളിലെ പ്രത്യേകതയാണ്. പഴയ A.C എക്‌സ്‌ചേഞ്ച് ചെയ്ത്, വൈദ്യുത ഉപഭോഗം കുറഞ്ഞ സ്റ്റാര്‍ റേറ്റഡ് A.C സ്വന്തമാക്കാം. കൂടാതെ തെരഞ്ഞെടുത്ത മോഡല്‍ A.C കളോടൊപ്പം സ്റ്റെബിലൈസര്‍ തികച്ചും സൗജന്യമായി ലഭിക്കുന്നു. വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ കളക്ഷന്‍ 50 % വരെ വിലക്കിഴിവില്‍ നേടാനും പിറവത്തെ മൈ ജിയുടെ പുതിയ ഷോറൂമില്‍ അവസരമൊരുക്കിയിരിക്കുന്നു. എക്‌സ്‌ചേഞ്ച് ഓഫറായി ഏതും ഏതിനോടും മാറ്റി വാങ്ങാന്‍ മൈ ജി യില്‍ സാധിക്കും.

ഉപഭോഗ്താക്കള്‍ക്കായി 10 % വരെ ക്യാഷ് ബാക് ഓഫര്‍ ഉള്‍പ്പെടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈ ജി യില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.

www.myg.in എന്ന വെബ്സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ്സ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേയ്ക്കുമെത്തുന്നു.

Story highlights: My G’s 87th Showroom opened in Piravom