മൈ ജിയുടെ പുതിയ ഷോറൂം പിറവത്ത് മാര്‍ച്ച് 13-ന് പ്രവര്‍ത്തനമാരംഭിക്കുന്നു

March 12, 2021
My G's new showroom in Piravom

ഗാഡ്ജറ്റുകളുടെ വമ്പന്‍ ശേഖരണവുമായി മൈ ജി ഇനി മുതല്‍ പിറവത്തും. മാര്‍ച്ച് 13 മുതല്‍ പിറവത്ത് മൈ ജിയുടെ ഷോറൂം പ്രവര്‍ത്തനം ആരംഭിയ്ക്കും. മൈ ജിയുടെ പുതിയ ഷോറൂം പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇനി പിറവത്തുക്കാര്‍ക്ക് വിലക്കുറവിലും മികച്ച ഓഫറിലും ഗാഡ്ജറ്റുകള്‍ സ്വന്തമാക്കാം.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഷോറൂം ശൃംഖലയാണ് myG. നാടിന്റെ ഗാഡ്ജറ്റ് സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ നിറംപകര്‍ന്ന്, ഏറ്റവും മികച്ച കളക്ഷനുമായി പിറവം പാഴൂരിന് സമീപത്താണ് പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിയ്ക്കുന്നത്.

ഉദ്ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകള്‍ക്ക് വമ്പിച്ച ഡിസ്‌കൗണ്ട് ഒരുക്കിയിരിയ്ക്കുന്നു. ഉല്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ഓഫറുകള്‍ക്ക് പുറമെ മൈ ജിയില്‍ മാത്രം ലഭിക്കുന്ന അനവധി ഓഫറുകളുമുണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മൈജിയുടെ ഈ പുതിയ ഷോറൂമില്‍ ഉപഭോക്താക്കള്‍ക്കായി സജ്ജമാക്കിയിരിയ്ക്കുന്നു.

വിശാലമായ ഷോറൂമുകളില്‍ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനോടെ ഉപഭോക്താക്കള്‍ക്ക് വേറൊരു റേഞ്ച് ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് മൈജി. ഇതിലെല്ലാം ഉപരി പിറവം മൈ ജിയില്‍ വീട്ടിലേക്കാവശ്യമായ അനവധി ഗൃഹോപകരണങ്ങളുടെ (സ്‌മോള്‍ അപ്ലയന്‍സസ്) കളക്ഷനുമുണ്ട്.

ഉപഭോക്താക്കള്‍ക്കായി 10% വരെ ക്യാഷ് ബാക് ഓഫര്‍ ഉള്‍പ്പടെ നിരവധി ഫിനാന്‍സ് സ്‌കീമുകള്‍ മൈജിയില്‍ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോണ്‍, 100% ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങള്‍ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.


Story highlights: My G’s new showroom in Piravom