അഭിനയമികവില്‍ വിസ്മയിപ്പിച്ച് കുഞ്ചാക്കോ ബോബനും നയന്‍താരയും; നിഗൂഢതകള്‍ നിറച്ച് നിഴല്‍ ട്രെയ്ലര്

സിനിമകള്‍ തിയേറ്ററുകളില്‍ എത്തും മുമ്പേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ടീസറുകളും ട്രെയ്ലറുമെല്ലാം ശ്രദ്ധ നേടാറുണ്ട്. നിഗൂഢതകള്‍ നിറച്ച് പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് നിഴല്‍ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലര്. കുഞ്ചാക്കോ ബോബനും നയന്‍താരയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ഇവര്‍ക്കൊപ്പം ഐസിന് ഹാഷും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
അഭിനയമികവില്‍ അതിശയിപ്പിക്കുയാണ് കുഞ്ചാക്കോ ബോബനും നയന്‍താരയും. കുറ്റാന്വേഷണ ചിത്രമാണ് നിഴല്‍ എന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. എഡിറ്റിങ്ങിലൂടെ ചലച്ചിത്രോലകത്ത് ശ്രദ്ധ നേടിയ അപ്പു എന്‍ ഭട്ടതിരിയാണ് ചിത്രത്തിന്റെ സംവിധായകന്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് നിഴല്‍.
Read more: കുറുമ്പും കുസൃതിയുമായി മഞ്ജു വാര്യർ; ശ്രദ്ധനേടി ‘ചതുർമുഖ’ത്തിലെ ആദ്യ വീഡിയോ ഗാനം
എസ് സഞ്ജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ദീപക് ഡി മോഹനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ആന്റോ ജോസഫ്, അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Story highlights: Nizhal Official Trailer