കേൾവിക്കുറവ് നിസ്സാരമായി കാണരുത്; 2050 ആകുമ്പോഴേക്കും നാലിൽ ഒരാൾക്ക് കേൾവിസംബന്ധമായ രോഗങ്ങൾ-ലോകാരോഗ്യസംഘടന
ഇന്ന് മാർച്ച് 3, ലോക കേൾവി ദിനം. ‘സർവർക്കും ശ്രവണ പരിചരണം’ എന്നതാണ് ഈ വർഷത്തെ കേൾവിദിന സന്ദേശം. എന്നാൽ കേൾവിക്കുറവ് പലരും വളരെ നിസ്സാരമായാണ് കാണാറുള്ളത്. പക്ഷെ ചെവിവേദന, കേൾവി സംബന്ധമായ അസുഖങ്ങൾ എന്നിവ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം തുടക്കത്തിൽ ലളിതമെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ പിന്നീട് ചെവിയുടെ കേൾവിശക്തിയെ തന്നെ നശിപ്പിച്ചേക്കാം.
2050 ആകുമ്പോഴേക്കും നാലിൽ ഒരാൾക്ക് വീതം കേൾവി സംബന്ധമായ രോഗങ്ങൾ ഉണ്ടായേക്കാമെന്നാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. കേൾവിശക്തി നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൃത്യസമയത്ത് വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കാത്തത് തന്നെയാണ് ഇത്തരത്തിൽ കേൾവിക്കുറവിന് കാരണമാകുന്നതും.
Read also: ആകാശത്തെ സാക്ഷിയാക്കി അവർ പ്രണയം പറഞ്ഞു; വൈറലായി സ്കൈഡൈവിങ്ങിനിടെയിലെ വിവാഹാഭ്യർത്ഥന, വിഡിയോ
ചെവിയിൽ ഉണ്ടാകുന്ന അണുബാധ, ജീവിത ശൈലിയിലെ മാറ്റങ്ങൾ, അമിതമായ ഫോൺ ഉപയോഗം, ശബ്ദ മലിനീകരണം തുടങ്ങിയവയൊക്കെ കേൾവി സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ചെവികൾക്കും വേണം കൃത്യമായ കരുതൽ. അതിന് പുറമെ കുട്ടികളിൽ ഉണ്ടാകുന്ന കേൾവിക്കുറവ് നേരത്തെ കണ്ടെത്തി തടയേണ്ടതാണെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
Story Highlights: One In Four People Will Have Hearing Problems By 2050 says WHO