ആകാശത്തെ സാക്ഷിയാക്കി അവർ പ്രണയം പറഞ്ഞു; വൈറലായി സ്‌കൈഡൈവിങ്ങിനിടെയിലെ വിവാഹാഭ്യർത്ഥന, വിഡിയോ

Man proposes to girlfriend while skydiving

വിവാഹം ഏറ്റവും മനോഹരമാക്കാൻ വെറൈറ്റി തേടിപോകുന്നവരാണ് ഇന്നത്തെ തലമുറക്കാർ. സേവ് ദി ഡേറ്റിലും വിവാഹ വസ്‌ത്രത്തിലും അണിയുന്ന ആഭരണങ്ങളിലും വരെ വ്യത്യസ്തത തേടുന്നവർക്കിടയിൽ ശ്രദ്ധ നേടുകയാണ് ഒരു വിവാഹാഭ്യർത്ഥനാ വിഡിയോ. വ്യത്യസ്തതയ്ക്കൊപ്പം അല്പം സാഹസികത കൂടി ചേർത്ത ഈ വിവാഹാഭ്യർത്ഥന നടക്കുന്നത് ഭൂമിയിലല്ല. ഭൂമിയിൽ നിന്നും ആയിരക്കണക്കിന് അടി ഉയരെ ആകാശത്താണ്.

സോഷ്യൽ ഇടങ്ങളിൽ ആഘോഷമാക്കപ്പെട്ട ഈ വിവാഹാഭ്യർത്ഥന നടക്കുന്നത് സ്‌കൈഡൈവിങ്ങിനിടെയാണ്. വിങ്‌മാൻസ് സ്‌കൈഡൈവ്‌ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം നിരവധിപ്പേർ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണം ലഭിക്കുന്ന വിഡിയോയിലെ താരങ്ങളുടെ പേര് വ്യക്തമല്ല. വളരെ ആസ്വദിച്ച് സ്കൈ ഡൈവിങ് ചെയ്യുന്നതിനിടെയാണ് പെൺസുഹൃത്തിനെ യുവാവ് പ്രൊപ്പോസ് ചെയ്യുന്നത്. വായിൽ മോതിരം കടിച്ചുപിടിച്ചുകൊണ്ടാണ് ആകാശത്തുവെച്ച് യുവാവ് പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് പെൺകുട്ടി ‘യെസ്’ മൂളുകയായിരുന്നു. ഉടൻതന്നെ ‘അവൾ സമ്മതിച്ചേ’ എന്ന് ഉറക്കെ പറയുന്ന യുവാവിനെയും വിഡിയോയിൽ കാണുന്നുണ്ട്.

Read also:ചരിത്രം കുറിച്ച് ഒമ്പത് വയസുകാരി; അഭിമാനമായി കിളിമഞ്ചാരോ കീഴടക്കിയ കുഞ്ഞു റിഥ്വിക

അതേസമയം സോഷ്യൽ ഇടങ്ങളിൽ ആഘോഷമാക്കപ്പെടുന്ന ഈ വിവാഹാഭ്യർത്ഥനയെ അനുകൂലിക്കുന്നവർക്കൊപ്പം ഇത്തരം സാഹസീക പ്രവർത്തികൾ അപകടങ്ങൾ വിളിച്ചുവരുത്തുകയാണെന്ന് പറയുന്നവരും നിരവധിയാണ്. എന്തായാലും സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി കഴിഞ്ഞു സ്‌കൈഡൈവിങ്ങിനിടെയിലെ ഈ വിവാഹാഭ്യർത്ഥന.

Story Highlights: Man proposes to girlfriend while skydiving