ഹോട്ട് ബലൂണിൽ ഘടിപ്പിച്ച ട്രാംപോളിൻ; ചാട്ടത്തിന് മുന്നെ പന്ത് തട്ടി സ്‌കൈഡൈവേഴ്‌സ്..!

January 19, 2024

സാഹസികരായ വിനോദ സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങളില്‍ ഒന്നാണ് സ്‌കൈ ഡൈവിംഗ്. മറ്റു ആകാശ വിനോദങ്ങളെ പോലെ ഏറെ അപകടം പിടിച്ച ഒന്നാണ് സ്‌കൈ ഡൈവിങ്. ഏതൊരു കാര്യവും പലതവണ ചെയ്താല്‍ പിന്നെ വ്യത്യസ്ത തേടുന്നതാണ് മനുഷ്യന്റെ പ്രകൃതം. അത്തരത്തിലൊരു സ്‌കൈ ഡൈവിങ് വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സാഹസിക കായിക വിനോദത്തില്‍ പ്രഗത്ഭനായ എമിലിയാനോ റിബീറോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ( Skydivers hit the ball On Trampoline Tied To Hot Air Balloon )

ഹോട്ട് ബലൂണില്‍ ചൂട് വായു നിറയ്ക്കുന്നതും അതിന് സമീപത്തായി ഒരു ട്രാംപോളിനില്‍ രണ്ട് പേര്‍ ഫുട്‌ബോള്‍ തട്ടിക്കളിക്കുന്നതും കാണാം. ഇതിന് പിന്നാലെ ആകാശത്തിലേക്ക് ഉയര്‍ന്ന ഹോട്ട് ബലൂണും അതില്‍ ഘടിപ്പിച്ച് താഴേക്ക് തൂങ്ങിക്കിടക്കുന്ന ട്രാംപോളിനും കാണാം. അതില്‍ നിന്നുകൊണ്ട് വളരെ അനായാത്തോടെ പ്ന്ത് തട്ടുകയാണ് മൂന്ന് പേര്‍. കൂട്ടത്തിലൊരാള്‍ ഹോട്ട് ബലൂണിലെ ഒരു കയറില്‍ തൂങ്ങി ആടുന്നതുമാണ് വീഡിയോ.

കുറച്ചുസമയം പന്ത് തട്ടിയ ശേഷം ഓരോരുത്തരായി ട്രാംപോളിനില്‍ നിന്ന് താഴേക്ക് ചാടുകയാണ്. മേഘങ്ങള്‍ക്കിടയിലൂടെ ഇവരുടെ സ്‌കൈ ഡൈവിങ് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ‘ഒരു ഇതിഹാസ സംഘത്തോടൊപ്പം ഇത്തരത്തിലുള്ള പ്രൊജക്ടുകള്‍ ചെയ്യുന്നത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ്. നമ്മള്‍ തുടങ്ങുന്നതേയുള്ളൂ… ഇതില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും നന്ദി’. വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് കൊണ്ട് റിബീറോ ഇങ്ങനെയാണ് കുറിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്.

Read Also : വില്ലനായി തോൾ വേദന; ഓട്ടോമാറ്റിക് പാഡിൽ ഷിഫ്റ്റർ നിർമിച്ച് യൂബർ ഡ്രൈവർ..!

Story highlights : Skydivers hit the ball On Trampoline Tied To Hot Air Balloon