സാരിയിൽ മലക്കംമറിഞ്ഞ് ഒരു ഹോളി ആഘോഷം; സൈബർ ഇടങ്ങൾ ആഘോഷമാക്കിയ വിഡിയോ

parul aroras colourful holi celebration

പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും കൊവിഡിനെ അതിജീവിച്ച് കൊവിഡിനൊപ്പം ജീവിക്കുകയാണ് ലോകജനത. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഹോളി ആഘോഷങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ചെറിയ രീതിയിലുള്ള ആഘോഷങ്ങൾ പലയിടങ്ങളിലും നടക്കുന്നുണ്ട്. അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധ നേടുകയാണ് ഒരു ഹോളി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും.

ജിംനാസ്റ്റിക് താരമായ പരുൾ അറോറയാണ് വളരെ വ്യത്യസ്തമായ രീതിയിൽ ഹോളി ആഘോഷിക്കുന്നത്. സാരിയുടുത്ത് മലക്കം മറഞ്ഞുകൊണ്ടാണ് പരുൾ ഹോളി ആഘോഷിക്കുന്നത്. മലക്കം മറിയുന്നതിനിടെയിൽ നിറങ്ങൾ വാരി എറിയുന്നുണ്ട് പരുൾ. പലനിറത്തിലുള്ള സാരിയിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോ പരുൾ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. ‘വാർ’ എന്ന ചിത്രത്തിലെ ‘ജയ് ജയ് ശിവശങ്കർ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയുള്ള വിഡിയോയാണ് പരുൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോ ഇതിനോടകം നിരവധിപ്പേർ ഏറ്റെടുത്തുകഴിഞ്ഞു.

Read also:ദാരിദ്ര്യവും രോഗവും വില്ലനായപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിലൂടെ അപ്രതീക്ഷിതമായി വന്നെത്തിയ ഭാഗ്യം…

ജിംനാസ്റ്റിക്കിൽ ദേശീയ മെഡൽ ജേതാവാണ് പരുൾ. സാഹസികമായ വിഡിയോകളിലൂടെ പരുൾ ഇതിനോടകം സൈബർ ഇടങ്ങളിൽ ശ്രദ്ധ നേടിയതാണ്.

Story Highlights:parul aroras colourful holi celebration