‘പരിപാടിയുടെ വിജയത്തിന് വേണ്ടി അയാള്‍ ഏതറ്റം വരേയും പോകും’ രമേഷ് പിഷാരടിയുടെ രസകിന്‍ കൗണ്ടറുകളെ വെല്ലാന്‍ വേറെയാളില്ല….

Ramesh Pisharody in Flowers Star Magic

എന്തിലും ഏതിലും അല്‍പം നര്‍മ്മം കലര്‍ത്തി പറയുന്നത് കേള്‍ക്കാന്‍തന്നെ രസകരമാണ്. മലയാളികള്‍ക്ക് ചിരിക്കാന്‍ ഏറെ സമ്മാനിയ്ക്കുന്ന ചിരിയുടെ രാജാവാണ് രമേഷ് പിഷാരടി. സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന അടിക്കുറിപ്പുകളില്‍ പോലും രസം നിറയ്ക്കാറുണ്ട് താരം. ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിയ്ക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ രമേഷ് പിഷാരടിയെത്തിയപ്പോള്‍ പിറന്നത് രസികന്‍ മുഹൂര്‍ത്തങ്ങളാണ്.

സ്റ്റാര്‍ മാജിക്കിലെ തന്റെ സാന്നിധ്യത്തെക്കുറിച്ച് ‘പരിപാടിയുടെ വിജയത്തിന് വേണ്ടി അയാള്‍ ഏതറ്റം വരേയും പോകും’ എന്നാണ് രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ കുറിച്ചതും. എന്തിലും ഏതിലും നര്‍മ്മം കലര്‍ത്തിപ്പറയുന്ന രമേഷ് പിഷാരടിയുടെ രസികന്‍ കൗണ്ടറുകള്‍ സ്റ്റാര്‍ മാജിക് വേദിയില്‍ ചിരി നിറച്ചു.

Read more: ടാലെന്റ് എന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്; ആരും കൈയടിയ്ക്കും ഈ ഗംഭീര പ്രകടനത്തിന്

അതേസമയം മിമിക്രി വേദികളിലൂടെ പ്രേക്ഷക പ്രീതി നേടിയ രമേഷ് പിഷാരടി സിനിമയില്‍ ചുവടുറപ്പിച്ചപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സ്വയസിദ്ധമായ അഭിനയ ശൈലികൊണ്ട് താരം വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്നു. 2008-ല്‍ തിയേറ്ററുകളിലെത്തിയ പോസിറ്റീവ് എന്ന ചിത്രത്തിലൂടെയായിരുന്നു രമേഷ് പിഷാരടിയുടെ ചലച്ചിത്ര പ്രവേശനം. പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ എന്നീ സിനിമകളിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു താരം.

Story highlights: Ramesh Pisharody in Flowers Star Magic