lakshya

നൂറാം വയസിലും ജോലിയിൽ സജീവമായി ഒരു മുത്തശ്ശി; റൂത്ത് ഷസ്റ്ററുടെ പിറന്നാൾ ആഘോഷമാക്കി ജീവനക്കാരും

March 4, 2021
ruth shuster works at the age of 100 has no plans to quit

‘പ്രായമൊക്കെ വെറും നമ്പറാണ്’ പലതവണ കേട്ട് പഴകിയ വാക്കാണിതെങ്കിലും ഇത് യാഥാർഥ്യമാകുകയാണ് റൂത്ത് ഷസ്റ്റർ മുത്തശ്ശിയ്ക്ക് മുന്നിൽ. നൂറാമത്തെ വയസിലും ഇരുപത് കാരിയെപ്പോലെ തന്റെ ജോലിയിൽ കർമ്മനിരതയാണ് ഷസ്റ്റർ മുത്തശ്ശി. കഴിഞ്ഞ ദിവസമാണ് ഷസ്റ്റർ മുത്തശ്ശിയുടെ നൂറാം പിറന്നാൾ ആഘോഷിച്ചത്. അമേരിക്കയിലെ പെൻസിൽവാനിയ സ്വദേശിയായ ഷസ്റ്റർ മുത്തശ്ശി മെക്‌ഡൊണാൾഡ്‌സിന്റെ പെൻസിൽവാനിയയിലെ ഔട്ട് ലെറ്റിലെ ജീവനക്കാരിയാണ്.

Read also:മലയാളി ഹൃദയം കവർന്ന ലാലേട്ടൻ ചിരികൾ; സോഷ്യൽ ഇടങ്ങളിൽ ഹിറ്റായ വിഡിയോ

ജോലിസ്ഥലത്തെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ഷസ്റ്റർ മുത്തശ്ശിയുടെ പിറന്നാൾ കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. ‘ഈ പ്രായത്തിലും എന്നെ ഇവിടെ ജോലി ചെയ്യാൻ അനുവദിക്കുന്നതിൽ അതിയായ സന്തോഷം ഉണ്ട്. ഇവർക്കൊപ്പം ജോലി ചെയ്യുന്നത് വളരെ അധികം ആനന്ദം തരുന്ന കാര്യമാണ്, ഉടനൊന്നും ജോലിയിൽ നിന്നും വിരമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷസ്റ്റർ പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളോട് പറഞ്ഞു.

Read also; ഗ്ലാസ് കുമിളകൾ പോലെ തണുത്തുറഞ്ഞ ജലകണികകൾ; അത്ഭുത കാഴ്ചകൾ പേറി ബൈക്കൽ തടാകം

73 ആം വയസിലാണ് ഷസ്റ്റർ മുത്തശ്ശി ഇർവിനിലെ മക് മാക് മ്യൂസിയത്തിൽ ജോലിയ്ക്ക് പ്രവേശിക്കുന്നത്. 27 വർഷത്തെ പ്രവൃത്തി പരിചയമായി ഷസ്റ്റർ മുത്തശ്ശിക്കിപ്പോൾ. ഇവിടെത്തുന്ന ആളുകളെ സ്വീകരിച്ചും സന്തോഷിപ്പിച്ചും ഇപ്പോഴും ജീവിതം ആസ്വദിക്കുകയാണ് ഷസ്റ്റർ മുത്തശ്ശി.

Story Highlights:ruth shuster works at the age of 100 has no plans to quit