ഇത് ഇന്ത്യയല്ല ജിബൂട്ടിയാണ്; ആകാംഷ നിറച്ച് ത്രില്ലർ ചിത്രം, ശ്രദ്ധനേടി ടീസർ

March 25, 2021
S J Sinu Djibouti Official Teaser

ചില സിനിമകളുടെ റിലീസിനായി ചലച്ചിത്ര ആസ്വാദകർ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് നവാഗതനായ എസ് ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ജിബൂട്ടി. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസർ. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ജയസൂര്യ തുടങ്ങി 25 ഓളം ചലച്ചിത്രതാരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ഏറെ ആകാംഷയും പ്രതീക്ഷയും നൽകിക്കൊണ്ടാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.

നൈയില്‍ ആന്‍ഡ് ബ്ലു ഹില്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സ്വീറ്റി മരിയ ജോബിയാണ് ചിത്രത്തിന്റെ നിര്‍മാണം. കേരളത്തിലും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലുമായി ചിത്രീകരിച്ച സിനിമ ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതാണ് എന്നാണ് സൂചന. സിനിമയുടെ അവസാന ഷെഡ്യൂള്‍ ഫോര്‍ട്ട് കൊച്ചിയിലെ അസ്പിന്‍ വാളില്‍വെച്ചാണ് പൂര്‍ത്തിയാക്കിയത്.

Read also:ഗാലറിയില്‍ പ്രവേശനമില്ല; കുന്നിന്‍മുകളിലിരുന്ന് ഇന്ത്യയുടെ മത്സരം വീക്ഷിച്ച ‘സൂപ്പര്‍ ഫാന്‍’

അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അഫ്‌സല്‍ കരുനാഗപ്പള്ളിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡി ശ്രീനിവാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തില്‍ കൈതപ്രം, വിനായക് ശശികുമാര്‍ എന്നിവര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നു. ദീപക് ദേവ് ആണ് സംഗീത സംവിധായകന്‍.

Story Highlights;S J Sinu Djibouti Official Teaser