വായുവിലൂടെ സഞ്ചരിയ്ക്കുന്ന കപ്പല്‍; സൂക്ഷിച്ചുനോക്കിയാല്‍ ഈ ചിത്രത്തിനൊരു പ്രത്യേകതയുണ്ട്

March 5, 2021
Ship floating across the sky due to optical illusion

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. കാഴ്ചക്കാരെ അല്‍പം ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഈ ചിത്രം.

ആദ്യ നോട്ടത്തില്‍ വായുവിലൂടെ സഞ്ചരിയ്ക്കുന്ന കപ്പലിന്റേതാണ് ഈ ചിത്രമെന്ന് തോന്നും. എന്നാല്‍ വിശദമായി ചിത്ര പരിശോധിച്ചാല്‍ മേഘങ്ങള്‍ കാരണം കപ്പല്‍ വായുവിലൂടെ സഞ്ചരിയ്ക്കുന്നതായി തോന്നുന്നതാണെന്ന് വ്യക്തമാകും. അതായത് വെരുമൊരു തോന്നല്‍മാത്രം. നീരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ കപ്പലിന്റെ ചിത്രം പങ്കുവയ്ക്കുന്നത്.

ഇത്തരത്തില്‍ കാഴ്ചയില്‍ സംശയം തോന്നത്തക്ക വിധത്തിലുള്ള നിരവധി ചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ എന്നാണ് പൊതുവെ ഇത്തരം കാഴ്ചകളെ വിശേഷിപ്പിയ്ക്കുന്നത്. മായക്കാഴ്ച എന്നും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ അറിയപ്പെടുന്നു. കാഴ്ചകളുടേയും ധാരണകുളുടേയും അടിസ്ഥാനത്തില്‍ നമ്മുടെ തിരിച്ചറിവില്‍ ഉണ്ടാകുന്ന ചില മിഥ്യാബോധമാണ് ഒപ്റ്റിക്കല്‍ ഇല്യൂഷന്‍. ഇവ എപ്പോഴും യാഥാര്‍ത്ഥ്യത്തില്‍ നിന്നും വ്യത്യസ്തമായിരിയ്ക്കും.

Story highlights: Ship floating across the sky due to optical illusion