ഈ ചിത്രത്തിൽ നിങ്ങൾക്ക് എത്ര ആനകളെ കാണാൻ കഴിയും? കണ്ണുകളെ കുഴപ്പിച്ച് ഒരു ചിത്രം!

December 15, 2022

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എപ്പോഴും നിങ്ങളുടെ കണ്ണുകളെ കബളിപ്പിക്കുകയും സാധ്യമല്ലെന്ന് നിങ്ങൾ കരുതുന്ന എന്തെങ്കിലും കാണുക്കുകയും ചെയ്യുന്ന ഒരു ട്രിക്കാണ്. നിങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ ഉണ്ട്. ഒരാൾ എന്താണോ ആ ചിത്രത്തിൽ ആദ്യം കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കി അവരുടെ വ്യക്തിത്വം നിർവചിക്കപ്പെടാറുണ്ട്. അടുത്തിടെ ചുണ്ടിന്റെ ആകൃതിയിലുള്ള ഒരു ഇല്ല്യൂഷൻ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ, വേറിട്ടൊന്ന് ചർച്ചയാകുകയാണ്.

ഒരു നദിയിൽ നിന്ന് കുറച്ച് ആനകൾ വെള്ളം കുടിക്കുന്ന ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ ആനകളുടെ എണ്ണം കണ്ടെത്തുക എന്നതാണ് കാഴ്ചക്കാർക്കുള്ള ചുമതല. ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ട്വിറ്ററിൽ വളരെയധികം പ്രചരിക്കുന്നുണ്ട്. അത് പരിഹരിക്കാൻ പലരും കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്.എന്നാൽ ആർക്കും കൃത്യമായി ഒരു എണ്ണം കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

നാലെന്നും അഞ്ചെന്നുമൊക്കെ ഉത്തരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ചോദ്യത്തിനുള്ള ശരിയായ ഉത്തരം 7 ആണ്. ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ഒരു വിഡിയോയിൽ നിന്നുള്ളതാണ്. നദീതീരത്ത് നിന്ന് ആനകൾ നീങ്ങുമ്പോൾ ഏഴ് ആനകളെയാണ് ക്ലിപ്പിൽ കാണുന്നത്. അത്തരം ഒപ്റ്റിക്കൽ ഇല്ല്യൂഷനുകൾ നിങ്ങൾക്ക് ഇന്റർനെറ്റിൽ കണ്ടെത്താൻ കഴിയും.

Read Also: ട്രക്കിന്റെ ബോണറ്റിൽ പൂച്ച സഞ്ചരിച്ചത് 400 കിലോമീറ്റർ; ഭയാനകമായ അവസ്ഥയെന്ന് നിരീക്ഷണം

കണ്ണിനെ കുഴപ്പിക്കുന്ന ഒട്ടേറെ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ദിവസേന സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും മിനിറ്റുകളോളം മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. 

Story highlights- How many elephants can you spot in this image?