കഠിനപരിശീലനത്തിലാണ് സിമ്പു- ശ്രദ്ധനേടി വർക്ക്ഔട്ട് വീഡിയോ

മാറ്റങ്ങളിലൂടെ അമ്പരപ്പിക്കുകയാണ് നടൻ സിമ്പു. സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവിന്റെ ഭാഗമായി ഈശ്വരൻ എന്ന ചിത്രത്തിനായി ഗംഭീര മേക്കോവറാണ് താരം നടത്തിയത്. ലോക്ക് ഡൗൺ കാലത്ത് പൂർണമായും ശാരീരിക പരിവർത്തനത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു സിമ്പു. ഇപ്പോഴിതാ, പരിശീലകനൊപ്പമുള്ള സിമ്പുവിന്റെ വർക്ക്ഔട്ട് വീഡിയോ ശ്രദ്ധേയമാകുന്നു.

വീഡിയോയിൽ കഠിന പരിശീലനത്തിലാണ് സിമ്പു. അതോടൊപ്പം തന്നെ മികച്ച പിന്തുണയുമായി പരിശീലകനുമുണ്ട്. ഇരുവരും കളിചിരികളോടെയാണ് വർക്ക്ഔട്ട് ചെയ്യുന്നത്. അതേസമയം, ഈശ്വരൻ എന്ന സിനിമയ്ക്കായി സിമ്പു നടത്തിയ മേക്കോവർ ചർച്ചയായിരുന്നു. ചിത്രത്തിനായുള്ള സിമ്പുവിന്റെ മേക്കോവർ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 100 കിലോ ഭാരത്തിൽ നിന്നും 30 കിലോയാണ് താരം കുറച്ചത്. മേക്കോവർ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സിമ്പു സമൂഹമാധ്യമങ്ങളിൽ മൂന്നു വർഷങ്ങൾക്ക് ശേഷം സജീവമായത്.

Read More: ‘ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ അഭിനേതാവും മികച്ച സംവിധായകനും’-പൃഥ്വിരാജിനെ പ്രശംസിച്ച് രവി കെ ചന്ദ്രൻ

ചിത്രത്തിൽ ഭാരതിരാജയും ബാല ശരവണനും പ്രധാന വേഷങ്ങളിൽ എത്തുന്നു. നിധി അഗർവാളാണ് നായിക. വളരെവേഗത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. മാധവ് മീഡിയയുടെ ബാനറിൽ ഡി കമ്പനി നിർമിക്കുന്ന ‘ഈശ്വരൻ’ എന്ന ചിത്രത്തിന് തമൻ സംഗീതം നൽകുന്നു. തിരുനാവുക്കരസ് ഛായാഗ്രഹണവും ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു.

Story highlights- simbu workout video