‘ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ അഭിനേതാവും മികച്ച സംവിധായകനും’-പൃഥ്വിരാജിനെ പ്രശംസിച്ച് രവി കെ ചന്ദ്രൻ

ഭ്രമം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിന്റെ സംവിധായകൻ രവി കെ ചന്ദ്രനെ കുറിച്ച് മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് പൃഥ്വിരാജ് ഷൂട്ടിംഗ് പൂർത്തിയാക്കിയതായി അറിയിച്ചത്. ജനപ്രിയ ഛായാഗ്രാഹകനായ രവി കെ ചന്ദ്രൻ ഭ്രമത്തിലൂടെ സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ്. ഇപ്പോഴിതാ, പൃഥ്വിരാജ് സുകുമാരനെ പ്രശംസിച്ച് കൊണ്ട് കുറിപ്പ് പങ്കുവയ്ക്കുകയാണ് രവി കെ ചന്ദ്രൻ.

പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ച് കൊണ്ട് പങ്കുവെച്ച പോസ്റ്റ് വളരെയധികം ശ്രദ്ധ നേടി. ‘ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രഗത്ഭനായ അഭിനേതാക്കളിൽ ഒരാളും മികച്ച സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനെ നായകനാക്കി സംവിധാനം ചെയ്യുന്നു’- രവി കെ ചന്ദ്രന്റെ വാക്കുകൾ. ‘ഇതിഹാസത്തിൽ നിന്നും വന്ന വാക്കുകൾ! നന്ദി സർ!’ എന്ന് പൃഥ്വിരാജ് മറുപടിയായി കുറിച്ചു.

അതേസമയം, ബോളിവുഡ് ചിത്രമായ ‘അന്ധാദുൻ’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന കൈകാര്യം ചെയ്ത കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദൻ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു. മംമ്ത മോഹൻ‌ദാസും രറാഷി ഖന്നയും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: ‘എനിക്കൊരു ഉമ്മ തരുമോ?’; പാട്ടുവേദിയിലെ കുറുമ്പിയുടെ ഹൃദ്യ നിമിഷം പങ്കുവെച്ച് അനു സിതാര

രവി കെ ചന്ദ്രൻ തന്നെയാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. അവാർഡ് ജേതാവ് ശ്രീകർ പ്രസാദാണ് എഡിറ്റർ. ജെയ്ക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. സുരഭി ലക്ഷ്മി, അനന്യ, ശങ്കർ, ജഗദീഷ്, സുധീർ കരമന എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Story highlights- Ravi k chandran about prithviraj