ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാം
പലരേയും ഇന്ന് അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. കൃത്യതയില്ലാത്ത ജീവിതശൈലിയും ജങ്ക് ഫുഡുകളുടെ അമിതമായ ഉപയോഗവും വ്യായാമക്കുറവുമൊക്കെയാണ് പ്രധാനമായും അമിതവണ്ണത്തിന് കാരണമാകുന്നത്. അമിതവണ്ണമുള്ള പലര്‍ക്കും അടിവയറ്റിലാണ് കൊഴുപ്പ് ധാരാളമായി അടിഞ്ഞുകൂടുന്നത്. ഇങ്ങനെയുണ്ടാകുന്ന കുടവയര്‍ ആരോഗ്യത്തിനും അത്ര നല്ലതല്ല.
എന്നാല്‍ കൃത്യതയാര്‍ന്ന ഭക്ഷണരീതികൊണ്ടും വ്യായാമം കൊണ്ടും ഒരു പരിധി വരെ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയുടെ അളവും കുറയ്ക്കാന്‍ ശ്രദ്ധിക്കുക. അതുപോലെതന്നെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പരമാവധി കുറയ്ക്കുന്നതും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
കാപ്പിയുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്. കാപ്പിക്ക് പകരമായി ഗ്രീന്‍ ടി കുടിയ്ക്കുന്നത് ശീലമാക്കാം. വളരെ കുറച്ച് കലോറി മാത്രമാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഗുണകരമാണ് ഗ്രീന്‍ ടി.
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഡയറ്റില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക. പ്രത്യേകിച്ച് നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍. വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഇത്തരം ഭക്ഷണങ്ങള്‍ കുടവയര്‍ കുറയ്ക്കാനും ഉത്തമമാണ്. അതുപോലെ തന്നെ അല്പം നട്സും ദിവസവും ശീലമാക്കുന്നത് നല്ലതാണ്.
ഭക്ഷണകാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ കുടവയര്‍ കുറയില്ല. കൃത്യമായ വ്യായമവും ശീലമാക്കണം. ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ശീലമാക്കണം. ബാഡ്മിന്റണ്‍ പോലെയുള്ള ഗെയിമുകളും കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.
Story highlights: Tips to reduce Belly fat