‘വാത്തി കമിംഗി’ന് ചുവടുവെച്ച് വിജയ്‌യുടെ ആദ്യകാല നായിക ഇഷ- ശ്രദ്ധനേടി വീഡിയോ

March 29, 2021

ബോക്സ്ഓഫീസിൽ വൻ വിജയമായി മാറിയ ചിത്രമാണ് വിജയ് നായകനായ മാസ്റ്റർ. ചിത്രത്തിലെ ‘വാത്തി കമിംഗ്..’ എന്ന ഗാനം വളരെയധികം ശ്രദ്ധനേടുകയും ഇന്ത്യ ഒട്ടാകെ ഗാനത്തിന് ചുവടുവയ്ക്കുകയും ചെയ്തു. ഒട്ടേറെ സിനിമാതാരങ്ങളും വാത്തി കമിംഗിന് നൃത്തം ചെയ്തിരുന്നു. ഇപ്പോഴിതാ, വിജയ്‌യുടെ പഴയകാല നായിക ഇഷ കോപിക്കർ നൃത്തം ചെയ്യുന്ന വീഡിയോ ശ്രദ്ധനേടുകയാണ്.

വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് വരാനുള്ള തയാറെടുപ്പിലാണ് ഇഷ. അതിനിടയിൽ കൂടുതൽ ചെറുപ്പത്തോടെ വാത്തി കമിംഗിന് ചുവടുവയ്ക്കുന്ന നടിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു. 1998ൽ കാതൽ കവിതൈ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് എത്തിയ നടിയാണ് ഇഷ. തുടർച്ചയായ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ച ഇഷ വിജയ്ക്കൊപ്പം എസ്എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘നെഞ്ചിലേ’ എന്ന ആക്ഷൻ ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ശ്രദ്ധേയയായത്.

അതേസമയം, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് മാസ്റ്റർ. വിജയ്, വിജയ് സേതുപതി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഒരുക്കിയ മാസ്റ്ററാണ് ലോക്ക് ഡൗണിന് ശേഷം തിയേറ്റർ പ്രവർത്തന സജ്ജമായപ്പോൾ ആദ്യം പ്രദർശനത്തിന് എത്തിയത്.

Read More: ദാരിദ്ര്യവും രോഗവും വില്ലനായപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിലൂടെ അപ്രതീക്ഷിതമായി വന്നെത്തിയ ഭാഗ്യം…

 ജനുവരി 13നാണ് മാസ്റ്റർ തിയേറ്ററുകളിൽ എത്തിയത്. ഒരുവർഷം മുൻപ് ചിത്രീകരണം പൂർത്തിയാക്കിയ ‘മാസ്റ്റർ’ അണിയറപ്രവർത്തകർ തിയേറ്ററുകൾ തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു. പൊങ്കൽ റിലീസായി ചിത്രം തമിഴ്‌നാട്ടിൽ എത്തിയപ്പോൾ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത് പൃഥ്വിരാജ് പ്രൊഡക്ഷൻസും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നായിരുന്നു.

Story highlights- Vijay’s ‘Nenjinile’ heroine Isha Kopikkar’s dance to ‘Vaathi Coming