ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ തമിഴ് സിനിമയൊരുക്കാൻ വിനോദ് ഗുരുവായൂർ
ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തിൽ തമിഴ്ചിത്രമൊരുക്കാൻ സംവിധായകൻ വിനോദ് ഗുരുവായൂർ. അപ്പനി ശരത്താണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘മിഷൻ സി’ എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂർ ഒരുക്കുന്ന ചിത്രമാണ് ഇത്. മെയ് പതിനഞ്ചിനാണ് ചിത്രീകരണം ആരംഭിക്കുന്നത്.
‘മെയ് 15ന് എൻ്റെ പുതിയ തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു.. അപ്രതീക്ഷിതമായാണ് ഈ സിനിമയിലേയ്ക്കെത്തിയതെങ്കിലും എന്റെ വളരെക്കാലത്തെ സ്വപ്നമായിരുന്നു തമിഴിലേയ്ക്കുള്ള രംഗപ്രവേശം.
വർഷങ്ങൾക്ക് മുൻപ് സിനിമയുടെ കാര്യങ്ങൾക്കായി ചെന്നൈയിൽ പോയിരുന്ന കാലം തൊട്ടേ തമിഴ്നാടും തമിഴ് സംസ്കാരവും എന്നെ ആകർഷിച്ചിരുന്നു. അവരുടെ ജീവിതവും കാഴ്ചപ്പാടുകളും കാർഷിക സംസ്കാരവും എന്നിൽ കൗതുകമുണർത്തിയിരുന്നു. പിന്നീട് മൂന്നു വർഷങ്ങൾക്ക് മുമ്പ് ലോക ശ്രദ്ധയാകർഷിച്ച ജല്ലിക്കെട്ട് സമരവും തുടർന്ന് ഓർഡിനൻസിലൂടെ ഉണ്ടായ നിരോധനം നീക്കലുമൊക്കെ എന്നെ ഒരുപാട് സ്വാധീനിച്ചിരുന്നു. അതുകൊണ്ടു തന്നെ പഴനിയിലെ “റിച്ച് മൾട്ടി മീഡിയയുടെ” ഡയറക്ടർ ഡോ:ജയറാം ശിവറാം ജല്ലിക്കെട്ടു പ്രമേയമാക്കിയ ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹത്തെ ഞാൻ ഏറ്റെടുക്കുകയായിരുന്നു.. പുതിയ സംരഭത്തിന് നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥന ഉണ്ടാവണം’- വിനോദ് ഗുരുവായൂരിന്റെ വാക്കുകൾ.
Read More: ആകാശത്തെ സാക്ഷിയാക്കി അവർ പ്രണയം പറഞ്ഞു; വൈറലായി സ്കൈഡൈവിങ്ങിനിടെയിലെ വിവാഹാഭ്യർത്ഥന, വിഡിയോ
അപ്പാനി ശരത്തിനൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. തമിഴ്നാട്ടിൽ ജല്ലിക്കെട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കരപ്പെട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.
Story highlights- vinod guruvayoor’s debut tamil movie