ഒരു ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍

April 5, 2021

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ഒരു വര്‍ഷത്തിലേറെയായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് നിയന്ത്രണ വിധേയമായിട്ടില്ല. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നു എന്നതും ആശങ്കയുയര്‍ത്തുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 478 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Read more: ഇങ്ങനെയൊരു ചുഴലിക്കാറ്റ് മുന്‍പ് കണ്ടിട്ടുണ്ടാകില്ല; ശത്രുക്കളില്‍ നിന്നും രക്ഷനേടാന്‍ റെയ്ന്‍ഡീറുകള്‍ ഒരുക്കുന്ന ‘സൈക്ലോണ്‍’: അപൂര്‍വ ആകാശദൃശ്യം

1,25,89,067 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 7,41,830 പേര്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ചികിത്സയിലുണ്ട്. 1,65,101 പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു.

Story highlights: 1,03,558 new Covid positive cases reported in India