‘വിജയകരമായ 5800 ൽ പരം ദിനങ്ങൾ…’- ചാക്കോച്ചനും പ്രിയക്കും പതിനാറാം വിവാഹവാർഷിക ആശംസ അറിയിച്ച് രമേഷ് പിഷാരടി
പതിനാറാം വിവാഹ വാർഷിക നിറവിലാണ് കുഞ്ചാക്കോ ബോബനും പ്രിയയും. മലയാളയ്കൾക്ക് എന്നും ഒരു പ്രത്യേക ഇഷ്ടം ഇവരോടുണ്ട്. കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളിലെല്ലാം ആശംസയും പ്രാർത്ഥനകളുമായി പ്രേക്ഷകർ ഉണ്ടായിരുന്നു. വാർഷിക ദിനത്തിലും അതിന് മാറ്റമൊന്നുമില്ല. ഇപ്പോഴിതാ, ചാക്കോച്ചനും പ്രിയയ്ക്കും ആശംസകൾ അറിയിക്കുകയാണ് രമേഷ് പിഷാരടി.
‘വിജയകരമായ 5800 ൽ പരം ദിനങ്ങൾ…’ എന്നാണ് ഇരുവരുടെയും ചിത്രത്തിനൊപ്പം രമേഷ് പിഷാരടി കുറിക്കുന്നത്. 2005ലാണ് പ്രിയയെ കുഞ്ചാക്കോ ബോബൻ മിന്നുചാർത്തിയത്. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രിയയുടെയും കുഞ്ചാക്കോ ബോബന്റെയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നു വന്നത്. ഇസഹാക്കിന്റെ വരവോടെ സമൂഹമാധ്യമങ്ങളിൽ ഇരുവരും മകന്റെ വിശേഷങ്ങൾ പങ്കുവെച്ച് സജീവമായി.
Read More:‘അർഹമായ അംഗീകാരം’; രജനീകാന്തിന് ആശംസയുമായി മലയാള സിനിമാലോകം
ലോക്ക് ഡൗൺ സമയത്തായിരുന്നു ഇരുവരും പതിനഞ്ചാം വിവാഹവാർഷികം ആഘോഷിച്ചത്. അന്ന് പങ്കുവെച്ച വാക്കുകൾ ശ്രദ്ധേയമാണ്. ‘പതിനഞ്ച് വര്‍ഷമായി നിന്നോടുള്ള സ്‌നേഹത്തിന്റെ ക്വാറന്റീനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്ക് പരസ്പരം അറിയം. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാര്യങ്ങളില്‍ ഒന്നാണ് നീ. നിന്നെ കാണുന്നതിനും മുമ്പാണ്… എന്റെ ആദ്യ ചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല എന്റെ ജീവിതപങ്കാളിയുടെ പേരാണ് അതെന്ന്.” കുഞ്ചാക്കോ ബോബന്‍ കുറിച്ചു. 2005 ഏപ്രില്‍ രണ്ടിനായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടേയും വിവാഹം.
Story highlights- 16th wedding anniversary of kunchacko boban and priya