‘അർഹമായ അംഗീകാരം’; രജനീകാന്തിന് ആശംസയുമായി മലയാള സിനിമാലോകം

April 2, 2021

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നിറവിലാണ് നടൻ രജനികാന്ത്. പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം ആശംസാപ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ വരെ രജനീകാന്തിന് അഭിനന്ദനം അറിയിച്ചു.

‘തലമുറകളിലുടനീളം ജനപ്രീതിയാർജ്ജിച്ച രജനീകാന്തിൽ അഭിമാനിക്കാം, വൈവിധ്യമാർന്ന വേഷങ്ങളും ആകർഷകമായ വ്യക്തിത്വവും … അതാണ് ശ്രീ രജനീകാന്ത്. തലൈവയ്ക്ക് ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ’- പ്രധാനമന്ത്രിയുടെ
വാക്കുകൾ.

Read More: ‘മീനൂട്ടിയെ തോൽപ്പിക്കാനാകില്ല മക്കളേ..’; പാട്ടുവേദിയിൽ മീനാക്ഷിയ്ക്കായി ഉയർന്ന കൈയടി- വീഡിയോ

മലയാള താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി നിരവധി പേർ രജനീകാന്തിന് അഭിനന്ദനം അറിയിച്ചു. ദളപതി എന്ന ചിത്രത്തിൽ ഒന്നിച്ച് വേഷമിട്ടവരാണ് മമ്മൂട്ടിയും രജനീകാന്തും. ചിത്രത്തിൽ സൂര്യ എന്നായിരുന്നു രജനിയുടെ പേര്. ‘ദാദാസാഹേബ് ഫാൽക്കെ അവാർഡിന് സൂര്യയെ അഭിനന്ദിക്കുന്നു. സ്നേഹത്തോടെ ദേവ’- മമ്മൂട്ടി കുറിക്കുന്നു. ‘അർഹമായ അംഗീകാരം, അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രജനീകാന്ത് സർ ദാദാസാഹേബ് ഫാൽക്കെ അവാർഡിന്’- മോഹൻലാൽ കുറിക്കുന്നു. 1969 ൽ ആരംഭിച്ച ദാദാസാഹേബ് ഫാൽക്കെ അവാർഡ് ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമാണ്.

Story highlights- Mollywood celebs congratulate Rajinikanth