അബ്ദുൾ കലാമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രകൃതിയിലേക്ക്; വിവേക് വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരുകോടി മരത്തൈകൾ

തമിഴ് നടൻ വിവേകിന്റെ വിയോഗം തമിഴ് സിനിമാലോകത്ത് നികത്താനാകാത്ത നഷ്‍ടമായി മാറിയിരിക്കുകയാണ്. കാരണം, ഒരു കൊമേഡിയൻ എന്നതിലുപരി ഒട്ടേറെ പരിസ്ഥിതി- സാമൂഹിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു വിവേക്. മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ആഗ്രഹപ്രകാരം ആഗോളതാപനത്തിനെതിരെ പ്രചാരണം നടത്താൻ വിവേക് മുന്നിട്ടിറങ്ങിയത് ശ്രദ്ധനേടിയിരുന്നു. ഇതിന്റെ ഭാഗമായി വൃക്ഷത്തൈ നടുന്നത് തന്റെ ജീവിത ദൗത്യമായി വിവേക് ഏറ്റെടുത്തു.

2011ൽ വലിയ തോതിലുള്ള വൃക്ഷത്തൈ നടീൽ പദ്ധതി ‘ഗ്രീൻ കലാം’ എന്ന പേരിൽ ആരംഭിച്ച അദ്ദേഹം ഇതുവരെ 33.23 ലക്ഷത്തോളം തൈകൾ നട്ടുപിടിപ്പിച്ചിരുന്നു. തന്റെ മകന്റെ പേരിൽ ആരംഭിച്ച സായി പ്രസന്ന ഫൗണ്ടേഷൻ വഴി ഒരു കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം, തമിഴ്നാട്ടിലുടനീളം സഞ്ചരിക്കുകയും ആഗോളതാപനത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും നാട്ടുകാർക്കിടയിലും വിദ്യാർത്ഥി സമൂഹത്തിലും വിശദമായി സംസാരിച്ചിരുന്നു.

Read More: ആസ്വാദക മനസ്സുകളിലേക്ക് ആര്‍ദ്രമായി പെയ്തിറങ്ങി ‘ഖോ ഖോ’യിലെ ഗാനം

വിവിധ സംരംഭങ്ങളിലൂടെ തൈകൾ നട്ടുപിടിപ്പിക്കുന്നതിലും വിവേക് പങ്കാളിയായിരുന്നു. വൃക്ഷത്തൈകൾ നേടുന്നതിൽ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ശ്രദ്ധ. ഡെങ്കിപ്പനി ബാധിച്ച് മകൻ മരിച്ചതിനെത്തുടർന്ന് ഡെങ്കിപ്പനി ഉൾപ്പെടെയുള്ള ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങളിലും വിവേക് ​​പങ്കാളിയായിരുന്നു.

Story highlights- Actor Vivek, a green warrior who targeted to plant one crore saplings