സമൂഹമാധ്യമങ്ങളിൽ ഹിറ്റായി അനുശ്രീയുടെ ‘പേര തത്തമ്മ’- രസകരമായ വിഡിയോ

സിനിമകളിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് നടി അനുശ്രീ. ലോക്ക്ഡൗൺ സമയത്താണ് അനുശ്രീ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമായത്. നിരവധി വിശേഷങ്ങൾ അനുശ്രീ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സഹോദരന്റെ മകനൊപ്പമുള്ള രസകരമായ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

സൈബറിടങ്ങളിൽ ഹിറ്റായ ‘പേര തത്തമ്മ’ എന്ന നഴ്‌സറി ഗാനമാണ് അനുശ്രീ പാടുന്നത്. കുട്ടികളെ പോലെ ഒരുങ്ങി മടിയിൽ കുഞ്ഞിനേയും ഇരുത്തിയാണ് വിഡിയോയിൽ അനുശ്രീ പാടുന്നത്. രസകരമായ വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി താരങ്ങളും എത്തി. ബ്രിട്ടാനിയ മിൽക്ക് ബിക്കീസിന്റെ ‘ഒരുനാള്‍ ഞാനും ഏട്ടനെ പോലെ വളരും വലുതാകും’ എന്ന പരസ്യഗാനത്തിന് അനുശ്രീ ഒരുക്കിയ രസകരമായ വേര്‍ഷനും അടുത്തിടെ ശ്രദ്ധനേടിയിരുന്നു.

Read More: അബ്ദുൾ കലാമിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രകൃതിയിലേക്ക്; വിവേക് വിടപറയുമ്പോൾ ബാക്കിയാകുന്നത് ഒരുകോടി മരത്തൈകൾ

അതേസമയം മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ അനുശ്രീ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. ഫഹദ് ഫാസിലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഡയമണ്ട് നെക്ലേസ്. ചിത്രത്തില്‍ അനുശ്രീ അവതരിപ്പിച്ച കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടി. റെഡ് വൈന്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടന്‍ എവിടെയാ, ഒപ്പം, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, മൈ സാന്റ, പ്രതി പൂവന്‍കോഴി തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Story highlights- anusree’s funny viral song video