ഏറ്റുപാടാന്‍ പാകത്തിന് ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി നായാട്ട്-ലെ പാട്ട്

ചല പാട്ടുകളുണ്ട്, കേള്‍ക്കും തോറും ഇഷ്ടം കൂടുന്നവ. ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാറുമുണ്ട് അത്തരം പാട്ടുകള്‍. ശ്രദ്ധ നേടുന്നതും മനോഹരമായൊരു ഗാനമാണ്. എട്ടുകാലേ പിമ്പിരിയാം അപ്പലാളേ… എന്നു തുടങ്ങുന്ന ഗാനം ഇതിനോടകംതന്നെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇടംനേടിക്കഴിഞ്ഞു.
നായാട്ട് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. മധുവന്തി നാരായണ്‍ ആണ് ആലാപനം.
Read more: 6962 മീറ്റര്‍ നീളം; വധുവിന്റെ ഭീമന് ശിരോവസ്ത്രത്തിന് റെക്കോര്‍ഡ് നേട്ടം
അതേസമയം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ജോജു ജോര്‍ജ്, നിമിഷ സജയന്, ജാഫര്‍ ഇടുക്കി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചര്‍ കമ്പനി, മാര്ട്ടിന് പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്, മാര്ട്ടിന് പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Story highlights: Appalaale Lyric Video from Nayattu Movie