മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം ഏറ്റെടുത്ത് പ്രേക്ഷകർ; തിയേറ്ററിൽ ആവേശമായി ‘ചതുർ മുഖം’
മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറർ സിനിമയായ ചതുർ മുഖം സജീവ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച ഹൊറർ ചിത്രമെന്ന ഖ്യാതിയാണ് ചതുർ മുഖം ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. മഞ്ജു വാരിയർ, സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ കയ്യടി നേടുകയാണ്. രഞ്ജിത് കമല ശങ്കർ, സലീൽ വി എന്നിവരാണ് സംവിധായകർ.
ആളുകളെ ഭയപ്പെടുത്താൻ സാധ്യതയുള്ള മിക്കവാറും എല്ലാ ഹൊറർ പ്രമേയങ്ങളും മലയാളത്തിൽ വന്നുകഴിഞ്ഞു. അതിൽ നിന്നും തികച്ചും വ്യത്യസ്തമായി തങ്ങളെ ചുറ്റിപ്പറ്റിയുള്ള എല്ലാ മാറ്റങ്ങളും ഉൾക്കൊള്ളുന്നവർക്ക് വേറിട്ടൊരു അനുഭവം ഒരുക്കുകയാണ് ചതുർ മുഖം. ചതുർ മുഖത്തിൽ, സ്മാർട്ട്ഫോണുകളും സെൽഫികളും പോലും ഭീതി ജനിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് വലിയൊരു വിസ്മയമാകുകയാണ് ചിത്രം.
Read More: കൊച്ചി നഗരത്തിൽ ബൈക്കിൽ ചുറ്റിയടിച്ച് മഞ്ജു വാര്യർ- ശ്രദ്ധനേടി ചിത്രങ്ങൾ
ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. നിരഞ്ജന അനൂപ്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രചോദ്, ശ്യാമപ്രസാദ്, റേണി ഡേവിഡ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
Story highlights- chathur mukham movie audience response