ഒപ്പന ചേലില് മകള്‍ പാടിയപ്പോള്‍ മണവാളനായി അച്ഛനും മണവാട്ടിയായി അമ്മയും: മനസ്സുനിറയ്ക്കും ഈ സ്നേഹക്കാഴ്ച
മകള്‍ പാടുമ്പോള്‍ അതേ വേദയില്‍ മണവാളനും മണവാട്ടിയുമായി എത്തിയ മാതാപിതാക്കള്‍… വാക്കുകള്‍ക്കും വര്‍ണനകള്‍ക്കുമെല്ലാം അതീതമായ സുന്ദരകാഴ്ച. ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ രണ്ടാം സീസണിലാണ് ഈ സ്നേഹനിമിഷങ്ങള്‍ അരങ്ങേറിയത്.
ആര്‍ദ്രമായ ആലാപനംകൊണ്ട് പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ വൈഗക്കുട്ടിയുടേതായിരുന്നു പാട്ട്. മൈലാഞ്ചിയെന്തിനീ മണവാട്ടിപ്പെണ്ണിന്റെ മണിക്ക്യക്കയ്യുകളില്… എന്ന ഗാനമാണ് വൈഗ ആലപിച്ചത്. പശ്ചാത്തലത്തില്‍ മനോഹരമായ ഒപ്പനയും. വൈഗയുടെ മാതാപിതാക്കളാണ് മണവാളനും മണവാട്ടിയുമായെത്തിയത് എന്നതും ഈ പാട്ടുപ്രകടനത്തെ കൂടുതല്‍ സുന്ദരമാക്കുന്നു.
അതേസമയം നന്ദിനി ഓപ്പോള് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം പകര്‍ന്നിരിക്കുന്നു. എസ് ജാനകിയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
അതേസമയം മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍ 2 നും ലഭിക്കുന്നത്. കുട്ടിപ്പാട്ടുകള്ക്കൊണ്ടും നിഷ്കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ടോപ് സിംഗറിലെ കുരുന്നു ഗായകര്‍ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയിരിക്കുന്നു. അതിഗംഭീരമായ ആലാപന മാധുര്യംകൊണ്ട് അതിശയിപ്പിക്കുകയാണ് കുട്ടിഗായക പ്രതിഭകള്‍.
Story highlights: Flowers Top Singer2 beautiful performance by Vaikha with parents